
നൂറനാട് ▪️വ്യാജ വാറ്റ് കേന്ദ്രത്തില്‍ നൂറനാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.അഖിലിന്റെ നേതൃത്വത്തില്‍ റെയ്ഡ്.
വീട്ടില്‍ വച്ച് സൂക്ഷിച്ചിരുന്ന 45 ലിറ്റര്‍ കോടയും 5.2 ലിറ്റര്‍ ചാരായവും 7 ലിറ്റര്‍ സ്‌പെന്റ് വാഷ് വാറ്റുപകരണങ്ങളും കണ്ടെടുത്തു.
വള്ളികുന്നം മണ്ണാടി തറയില്‍ വീട്ടില്‍ പുരുഷനെ (63) അറസ്റ്റ് ചെയ്തു.
എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് പി.ആര്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍.സി, ഗോപകുമാര്‍ .ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍. ബി, അനു .യു. അബ്ദുല്‍ റഫീഖ്, അരുണ്‍.വി, ഡ്രൈവര്‍ സന്ദീപ്കുമാര്‍. ആര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗത്തെയും വില്പ്പനയെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 0479283400, 9400069503 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.