മാവേലിക്കര ▪️താമരക്കുളം മേക്കുമുറി ഭാഗത്തുള്ള വ്യാജവാറ്റു കേന്ദ്രത്തില്‍ നൂറനാട് എക്‌സൈസ് റെയിഞ്ച് നടത്തിയ പരിശോധനയില്‍ 80 ലിറ്റര്‍ കോടയും 15 ലിറ്റര്‍ ചാരായവും പിടികൂടി.
മാവേലിക്കര താമരക്കുളം മേക്കുംമുറിയില്‍ തുണ്ടുവിളയില്‍ നാണികുട്ടി (62) യെ പ്രതിയാക്കി കേസെടുത്തു.
ഒരു ലിറ്റര്‍ ചാരായത്തിന് 1000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. വ്യാജ വാറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുയെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലം എക്‌സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.
റെയ്ഡിന് നൂറനാട് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. സതീശന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍, അനു, പ്രകാശ്, അരുണ്‍, അശോകന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിതാകുമാരി എന്നിവര്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗത്തെയും വില്‍പ്പനയെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 04792383400, 9400069503