▶️ഇന്നലെ സ്‌റ്റേ വയറിനൊപ്പം തടിക്കഷണങ്ങള്‍ കണ്ടെത്തി; ഇന്ന് സ്വന്തം റിസ്‌കില്‍ പുഴയിലിറങ്ങും:  ഈശ്വര്‍ മാല്‍പെ

0 second read
0
1,789

ഷിരൂര്‍ ▪️ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ തിരയാന്‍ ഇന്നലെ പുഴയുടെ 15 അടിവരെ താഴെ പോയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ.

ഒരു പോയിന്റില്‍ കുറേ തടിക്കഷണങ്ങള്‍ താന്‍ കണ്ടെത്തിയതായും സ്‌റ്റേ വയറിനൊപ്പമാണ് തടിക്കഷണങ്ങള്‍ കണ്ടെത്തിയതെന്ന് ഈശ്വര്‍ മാല്‍പെ പറയുന്നു.

തടി നിറച്ച ലോറിയുമായാണ് അര്‍ജുന്‍ ഷിരൂരില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. ഈശ്വര്‍ മാല്‍പെയുടെ വാക്കുകള്‍ 13ാം ദിനത്തിലെ തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇരട്ടിപ്പിക്കുകയാണ്.

ഇന്ന് സ്വന്തം റിസ്‌കില്‍ പുഴയിലിറങ്ങുമെന്ന് മാല്‍പെ പറയുന്നുണ്ടെങ്കിലും മാല്‍പെയുടെ സംഘം പുഴയിലിറങ്ങുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് രാവിലെ ചേരുന്ന അവലോകന യോ?ഗത്തിനുശേഷം അറിയാനാകും.

ഇന്നലെ പുഴയിലുണ്ടായ ശക്തമായ അടിയൊഴുക്ക് വെല്ലുവിളി സൃഷ്ടിച്ചെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. എന്നിരിക്കിലും ഇതിലും പ്രയാസമേറിയ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒഴുക്കുകൊണ്ട് ഒന്നും കാണാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. കമ്പിയും വീടിന്റേതിന് സമാനമായ തകര ഷീറ്റും കണ്ടെത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ ഏഴ് തവണയാണ് ഈശ്വര്‍ മാല്‍പെ ഗംഗാവലിയില്‍ പരിശോധന നടത്തിയത്. ആദ്യഘട്ടത്തില്‍ നദിയിലേക്ക് ഇറങ്ങിയ ഈശ്വര്‍ മാല്‍പെയുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു.

മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വര്‍ മാല്‍പെ ഒഴുക്കില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തകരുടെ ഡെങ്കി ബോട്ടുകള്‍ക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.

പരിശോധനകളില്‍ അടിത്തട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയര്‍ത്തിയിരുന്നത്. മാല്‍പെയുടെ പരിശോധനയില്‍ മണ്‍കൂനയുടെ താഴെ മരങ്ങള്‍ കണ്ടെത്തിയിരുന്നു.

അതേസമയം ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ഡ്രഡ്ജര്‍ എത്തിക്കാന്‍ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

 

Load More Related Articles
Load More By News Desk
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…