കൊച്ചി ▪️ നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.
അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 675 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫര്‍ മോനാണ് പിടിയിലായത്.
അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി അറയിലൊളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. തിരിച്ചറിയാതിരിക്കാന്‍ ഇത് ചേര്‍ത്ത് തുന്നിവയ്ക്കുകയും ചെയ്തു. ഇയാളില്‍ നിന്നും സോക്‌സിനകത്ത് ഒളിപ്പിച്ച രണ്ട് സ്വര്‍ണ്ണ ചെയിനുകളും പിടികൂടി.