
ചെങ്ങന്നൂര്‍▪️ ഫിഷറീസ് വകുപ്പിന്റെ എംബാങ്കുമെന്റ് പദ്ധതിയുടെ മത്സ്യ വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ വില്‍പ്പനയും മന്ത്രി സജി ചെറിയാന്‍ മുളക്കുഴയില്‍ നിര്‍വഹിച്ചു.
ജനകീയ മത്സ്യകൃഷിയില്‍ ഉള്‍പ്പെടുത്തി ജലാശയങ്ങളില്‍ വലവളപ്പുകള്‍ നിര്‍മ്മിച്ചും പരിസ്ഥിതി സൗഹൃദ രീതിയില്‍ താല്‍ക്കാലിക ചിറകള്‍, തടയിണകള്‍ നിര്‍മ്മിച്ച് തദ്ദേശീയ മത്സ്യവിത്തുകള്‍ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലനത്തിലൂടെ വളര്‍ത്തിയെടുക്കുന്ന രീതിയാണ് എംബാങ്കുമെന്റ് മത്സ്യകൃഷി.
പദ്ധതിക്കായി 2023-24 സാമ്പത്തിക വര്‍ഷം 4.92 കോടി രൂപ വകയിരുത്തി. 50 ഹെക്ടര്‍ ജലാശയത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളക്കുഴ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡിലെ കോട്ടച്ചാലില്‍ 2024 ഫെബ്രുവരി മുതല്‍ സനീഷിന്റെ നേതൃത്വത്തിലുള്ള ചങ്ങാതിക്കൂട്ടം ഗ്രൂപ്പ് ഒരു ഹെക്ടര്‍ വിസ്തൃതിയില്‍ എംബാങ്കുമെന്റ് മത്സ്യകൃഷി ചെയ്തുവരുന്നു. ഇവിടെയാണ് വിളവെടുപ്പ് നടന്നത്.
ചടങ്ങില്‍ മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍ അധ്യക്ഷനായി. വിളവെടുത്ത മത്സ്യം മന്ത്രിയില്‍ നിന്നും ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ഹേമലത ടീച്ചര്‍ ഏറ്റുവാങ്ങി.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ രാധാഭായ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ചിറമേല്‍, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹന്‍, വാര്‍ഡ് അംഗം സാലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് മിലി ഗോപിനാഥ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഫിറോസിയ നസീമ ജലാല്‍, അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍ എസ്. സുഗന്ധി എന്നിവര്‍ പങ്കെടുത്തു.