▶️നരബലി നടത്തിയവര്‍ നരഭോജികളായി: കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചു

0 second read
0
13,279

കൊച്ചി: നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ലൈലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ലൈല ഇക്കാര്യം പറഞ്ഞത്.

ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കി.

നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വെച്ചുവെന്നും മൊഴി നല്‍കിയിട്ടുണ്ട് .

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി വന്നതോടെ ഇക്കാര്യത്തില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസ്.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇതില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പ്രതികളേയും കോടതിയില്‍ ഹാജരാക്കി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.

Load More Related Articles
Load More By News Desk
Load More In EXCLUSIVE

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…