▶️ഇലന്തൂരില്‍ ‘നരബലി’: രണ്ട് സ്ത്രീകളെ ബലി നല്‍കി, മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

0 second read
0
983

ആറന്‍മുള: കേരളത്തില്‍ നരബലി നടന്നതായി കണ്ടെത്തല്‍. രണ്ട് സ്ത്രീകളെ ബലി നല്‍കി. മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ആറന്‍മുള ഇലന്തൂര്‍ മണപ്പുറം  സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂര്‍ സ്വദേശിയായ  മുഹമ്മദ്‌
ഷാഫി എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

ദമ്പതികള്‍ക്ക് വേണ്ടിയാണ്  വടക്കാഞ്ചേരിയില്‍ നിന്നും എത്തി കാലടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ലോട്ടറി ഏജന്റ്  റോസ് ലി കടവന്ത്രയില്‍ നിന്നുള്ള പത്മ എന്നീ സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്.

മൂന്ന് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്.

ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നല്‍കിയെന്നാണ് വിവരം.

കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെ കാലടിയില്‍ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയത്.

രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായി കേരളത്തില്‍ നരബലി നടന്ന സംഭവം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍ ദില്ലിയിലടക്കം ഇത് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തില്‍ നരബലി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ലയിലെ വൈദ്യര്‍ക്കും ഭാര്യയ്ക്കും വേണ്ടിയാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കാലടിയില്‍ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്.

പെരുമ്പാവൂരിലെ ഏജന്റാണ് വൈദ്യരെയും ഭാര്യയെയും നരബലി നല്‍കിയാല്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചതെന്നാണ് വിവരം. ഇയാളാണ് സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇവരെ തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ വെച്ച് പൂജ നടത്തി ബലി നല്‍കിയെന്നാണ് വിവരം.

പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാള്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു.

വൈദ്യരോട് പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാള്‍ തന്നെ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. കാലടിയില്‍ നിന്ന് യുവതിയെ തിരുവല്ലയിലേക്ക് കൊണ്ടുപോകുന്നത് ഇതിന് ശേഷമാണ്.

കാലടി സ്വദേശിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സെപ്തംബര്‍ 27
ന് കടവന്ത്രയില്‍ നിന്ന് പൊന്നുരുന്നി സ്വദേശിയായ സ്ത്രീയെ ഇതേ പോലെ തിരുവല്ലയിലേക്ക് കൊണ്ടുപോയി. ഈ സ്ത്രീയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന് പിന്നാലെ പോയ പൊലീസ് അന്വേഷണം തിരുവല്ലയിലാണ് ചെന്ന് നിന്നത്.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…