▶️ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം 16ന്

0 second read
0
304

ചെങ്ങന്നൂര്‍ ▪️വിദ്യാഭ്യാസ വകുപ്പിന്റെ ചെങ്ങന്നൂരിലെ ഓഫീസുകള്‍ ഇനി ഒരു കുടക്കീഴില്‍.

പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപകര്‍ അടക്കമുള്ള സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇനി ഓഫീസ് ആവശ്യങ്ങള്‍ക്കായി ചെങ്ങന്നൂരിലെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ല.

ചെങ്ങന്നൂര്‍ ആല്‍ത്തറ ജംഗ്ഷനു സമീപം 3.31 കോടി രൂപ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

മന്ത്രി ശിവന്‍കുട്ടി മുഖ്യാതിഥിയാകും. ചെങ്ങന്നൂര്‍ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.

ചെങ്ങന്നൂര്‍ എഇഒ ഓഫീസ്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പ്രവര്‍ത്തനമേഖലയുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവ ഇവിടെ പ്രവര്‍ത്തിക്കും.

9,081 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 70 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലായിരുന്നു എഇഒ പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിട നിര്‍മ്മണം ഇവിടെ ആരംഭിച്ചപ്പോള്‍ ഓഫീസ് പ്രവര്‍ത്തനം ചെങ്ങന്നൂര്‍ ഡയറ്റ് ഹോസ്റ്റലിലെ ഇടുങ്ങിയ മുറിയിലേക്ക് മാറ്റുകയായിരുന്നു.

ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി ആര്‍ഡിഡി ഓഫീസും സ്ഥല സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.

മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാം നിലയിലാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എഡി ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളുടെ സ്ഥലപരിമിതിയടക്കമുള്ള പോരായ്മകള്‍ക്ക് ഇതോടെ പരിഹാരമാകും.

താഴത്തെ നിലയില്‍ എഇഒ ഓഫീസും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, ഹയര്‍ സെക്കന്ററി ആര്‍ഡിഡി ഓഫീസ് എന്നിവ ഒന്നും രണ്ടും നിലകളിലുമാവും പ്രവര്‍ത്തിക്കുക.

വിദ്യാഭ്യാസ ഓഫീസുകള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

 

Load More Related Articles
Load More By News Desk
Load More In EDUCATION

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…