
എടത്വാ: തപാല്‍ ദിനത്തില്‍ എടത്വാ സബ് പോസ്‌റ്റോഫീസ് കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ കത്തയയ്ക്കല്‍ യജ്ഞത്തിന് തുടക്കമായി.
തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് പനയനൂര്‍കാവ് ത്രിപുര സുന്ദരി ക്ഷേത്രം മുഖ്യകാര്യ ദര്‍ശി ബ്രഹ്മശ്രീ ആനന്ദ് നമ്പൂതിരി പട്ടമന എടത്വ ടൗണിലെ പുഷ്പ ബേക്കറിക്ക് മുന്‍വശത്തുള്ള തപാല്‍പെട്ടിയില്‍ ആദ്യ കത്ത് അയച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു.
വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.സദാനന്ദന്‍, ട്രഷറാര്‍ കുഞ്ഞുമോന്‍ പട്ടത്താനം, ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള, അജി കോശി, ഷാജി ആനന്ദാലയം, എ.ജെ കുഞ്ഞുമോന്‍ , അജികുമാര്‍ കലവറശ്ശേരില്‍, ടോമിച്ചന്‍ കളങ്ങര, ബാബു കണ്ണന്തറ, ഗെബ്രിയേല്‍ ജോര്‍ജ് ,ഫിലിപ്പ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഒരാഴ്ച നീളുന്ന കത്തയയ്ക്കല്‍ യജ്ഞം 17ന് സമാപിക്കും.
കാലപ്പഴക്കത്താലും വെള്ളപ്പൊക്കത്താലും നശിച്ചു പോയ എടത്വായിലെ പഴയ പോസ്‌റ്റോഫീസ് കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ശ്രമഫലമായി തുക അനുവദിച്ചെങ്കിലും നിര്‍മ്മാണം ഇതു വരെ ആരംഭിച്ചിട്ടില്ല.
നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതി യുടെ നേതൃത്വത്തില്‍പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.അതിന് തുടര്‍ച്ചയായി ആണ് കത്ത് അയയ്ക്കല്‍ യജ്ഞത്തിന് തുടക്കമിട്ടത്.