
🟣ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ഡല്‍ഹിയിലെത്തി നേരിട്ട് കണ്ടാണ് ശശി തരൂരിനെ ക്ഷണിച്ചത്
ഡല്‍ഹി▪️ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ.
ഡല്‍ഹിയില്‍ നേരിട്ടെത്തി ക്ഷണിച്ച നേതാക്കളോട് മറ്റ് പരിപാടികളുള്ളതിനാല്‍ പങ്കെടുക്കുന്നതില്‍ അസൗകര്യമുണ്ടെന്ന് തരൂര്‍ അറിയിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എംപിയാണ് ഈ വിവരം അറിയിച്ചത്.
മവാസോ എന്ന പേരില്‍ യുവജനങ്ങള്‍ക്ക് സംരംഭക മേഖലയില്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ നടത്തുന്ന പരിപാടിയിലേക്കാണ് തരൂരിനെ ക്ഷണിച്ചത്.
എ.എ റഹീം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍ എന്നിവര്‍ ഡല്‍ഹിയിലെ വസതിയില്‍ എത്തിയായിരുന്നു തരൂരിനെ ക്ഷണിച്ചത്. വ്യവസായ നയത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് തരൂര്‍ എഴുതിയ ലേഖനം വിവാദമായ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിനെ ക്ഷണിച്ചത്.