ചെങ്ങന്നൂര്‍ ▪️ നഗരസഭയുടെ ജനദ്രോഹ മാസ്റ്റര്‍പ്ലാനിനെതിരെ ഡിവൈഎഫ്‌ഐ ഉപരോധം.
യാതൊരു പഠനവും കൂടാതെ അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച നഗരസഭാ യു.ഡി.എഫ് ഭരണ സമിതി രാജിവെക്കണമെന്നും, മാസ്റ്റര്‍ പ്ലാന്‍ പാസാക്കുന്നതിന് തങ്ങളുടെ ഏഴ് അംഗങ്ങള്‍ പരിപൂര്‍ണ പിന്തുണ കൊടുത്തത് മറച്ചു വെച്ചുള്ള കപടനാടകം ബിജെപി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സില്‍ ഹാള്‍ ഉപരോധിച്ചു.
ഉപരോധ സമരം ഏരിയാ സെക്രട്ടറി സുമേഷ് .എം ഉദ്ഘാടനം ചെയ്തു.
വിജേഷ് വി. അശ്വിന്‍ ദത്ത്, വിനോദ്, അനു മുളക്കുഴ, വിവേക് വര്‍ഗീസ്, മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.