മുന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ എം. ലിജു തന്റെ അപരനെ കാണുവാന്‍ നേരിട്ട് എത്തി.
കോണ്‍ഗ്രസ് മാന്നാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പൂവടിശ്ശേരില്‍ വീട്ടില്‍ കോശി മാന്നാറിനെയാണ് വലിയകുളങ്ങരയില്‍ നടന്ന കോണ്‍ഗ്രസ് കുടുംബ സംഗമത്തില്‍ വച്ച് എം. ലിജു കണ്ടുമുട്ടിയത്.
ഭാരത് ജോടോ യാത്രയുമായി ബന്ധപ്പെട്ട കായംകുളം മുതല്‍ ഹരിപ്പാട് വരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജാഥ അംഗങ്ങളില്‍ പ്രവാസിയായ കോശിയും ഉണ്ടായിരുന്നു.
വഴിയരികില്‍ നിന്ന് പ്രവര്‍ത്തകര്‍ എല്ലാം എം. ലിജു ആണെന്ന് കരുതി ഒപ്പം കൂടുകയും സംസാരിക്കുകയും ചെയ്തിരുന്നു. ചിലയാളുകളെ ഗൗനിച്ചില്ല എന്ന് പരാതി ലിജുവിന്റെ ചെവിയിലും എത്തി. അങ്ങനെയാണ് യഥാര്‍ത്ഥ ലിജു അപരനായ കോശിയെ കാണുവാന്‍ എത്തിയത്.