ചെങ്ങന്നൂര്‍ ▪️ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് നേത്ര ചികിത്സ രംഗത്ത് നല്‍കിയിട്ടുള്ള നിസ്തുല സംഭാവനകള്‍ മാനിച്ച് ചെങ്ങന്നൂരിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നേത്രരോഗ വിദഗ്ധന്‍ ഡോ. ഉമ്മന്‍ വര്‍ഗീസിനെ ആദരിച്ചു.
ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജൂണി കുതിരവട്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജി. വേണുകുമാര്‍, സിഎംഎസ് നായര്‍ (പ്രസിഡന്റ്, റോട്ടറി ക്ലബ്), ദില്‍ജിത് പ്ലാപ്പള്ളി (പ്രസിഡന്റ്, ജെസിഐ ചെങ്ങന്നൂര്‍ ടൗണ്‍), റിജോ ജോണ്‍ ജോര്‍ജ് (സെക്രട്ടറി വൈസ്‌മെന്‍സ് ക്ലബ്), പ്രതീഷ് രാമനാഥന്‍ (സെക്രട്ടറി ചെങ്ങന്നൂര്‍ ക്ലബ്), കെ.കെ രാജേന്ദ്രന്‍, ഷാജി ജോണ്‍ പട്ടന്താനം, പ്രതിപാല്‍ പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.