തിരുവനന്തപുരം ▪️ പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം. കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തി.
ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ജാതിവിവേചനത്തിനെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു കുഞ്ഞാമന്റേത്. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം. കുഞ്ഞാമന്‍.
സുഹൃത്തായ കെ.എം ഷാജഹാന്‍ കുഞ്ഞാമന്റെ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. കുഞ്ഞാമന്റെ വീട്ടിലെത്തിയപ്പോള്‍ ചെരുപ്പും പത്രവും പുറത്ത് കിടക്കുകയായിരുന്നുവെന്നും അകത്ത് ഫാന്‍ കറങ്ങുന്നുണ്ടായിരുന്നുവെന്നും ഷാജഹാന്‍ പറയുന്നു.
എന്നാല്‍ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഇന്നലെ കുഞ്ഞാമന്‍ കാണണമെന്ന് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യത്തെ വീട്ടിലെത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു.