
ആലപ്പുഴ കലവൂരില്‍ നടന്ന ഡിപ്പാര്‍ട്‌മെന്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ പ്രതാപ് മേനോന്‍ നയിച്ച ജില്ലാ പോലീസ് ടീം ജേതാക്കളായി.
കലവൂര്‍ എല്‍എസ്എച്ച് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ജില്ലയിലെ 16 വകുപ്പുകളുടെ ടീമുകളാണ് പങ്കെടുത്തത്. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ മല്‍സരം ഉദ്ഘാടനം ചെയ്തു.
ഫൈനല്‍ മല്‍സരത്തില്‍ ബാങ്കേഴ്‌സിനെ പരാജയപ്പെടുത്തിയാണ് പോലീസ് ടീം വിജയം നേടിയത്.
- ജില്ലാ ആസ്ഥാനത്ത് അനുമോദനം
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ടീം അംഗങ്ങളെ ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അനുമോദിച്ചു. ടീം മാനേജര്‍ അമ്പലപ്പുഴ ഡിവൈഎസ് പി ബിജു.വി നായര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി സാബു എന്നിവരും പങ്കെടുത്തു.