ഖത്തര്‍ ▪️ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ എതിരില്ലാതെ 2 ഗോളിന് സൗദി അറേബ്യയെ തകര്‍ത്ത് പോളണ്ട്.
39-ാം മിനിറ്റില്‍ പിയോറ്റര്‍ സിയെലിന്‍സ്‌കിയും 82-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് പോളണ്ടിനായി വലകുലുക്കിയത്. പോളിഷ് നിരയെ വിറപ്പിച്ച സൗദിക്ക് തലയെടുപ്പോടെ അര്‍റയ്യാനിലെ എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നിന്നും മടങ്ങാം.
ആദ്യ പകുതിയില്‍ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ചവച്ചത്. എന്നാല്‍ 39-ാം മിനിറ്റില്‍ ഗോള്‍ നേടി പോളണ്ട് മുന്നില്‍ എത്തി. പിയോറ്റര്‍ സിയെലിന്‍സ്‌കിയാണ് പോളണ്ടിനായി ആദ്യം വലകുലുക്കിയത്. 44-ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു.
അല്‍ ഷെഹ്‌രിയെ ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. സൂപ്പര്‍താരം സാലി അല്‍ ഷെഹ്‌രിയാണ് കിക്കെടുത്തത്. എന്നാല്‍ ദൗസാരിയെടുത്ത കിക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ മടക്കാന്‍ സൗദി ശ്രമം തുടങ്ങി. 56-ാം മിനിറ്റില്‍ സൗദി താരം സലിം അല്‍ ദാവസരിയുടെ ഷോട്ട് പോളണ്ട് ഗോളി സെസ്‌നി സേവ് ചെയ്തു. 81-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പോളണ്ടിനായി രണ്ടാം ഗോള്‍ നേടി.
സൗദി അറേബ്യയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയും ഏതാനും അവസരങ്ങള്‍ പാഴാക്കിയതുമാണ് സൗദിക്ക് തിരിച്ചടിയായത്. ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പില്‍ പോളണ്ട് ഒന്നാമതെത്തി.