ചെങ്ങന്നൂര്‍: മണികണ്ഠന് ജീവന്‍ നിലനിര്‍ത്തുന്നതിന് കരള്‍ മാറ്റിവയ്ക്കാന്‍ സുമനസുകള്‍ കനിയണം.
മുളക്കുഴ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ അപ്പു നിവാസില്‍ മുരുകന്റേയും പാണ്ടിയമ്മാളുടേയും മകനാണ് എം.മണികണ്ഠന്‍(18).
ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി വേണ്ടി വരുന്ന പണം കണ്ടെത്താന്‍ മണികണ്ഠന്റെ നിര്‍ധന കുടുംബത്തിനാവില്ല. അതിനാല്‍ സുമനസുകളില്‍ പ്രതീക്ഷയര്‍പ്പിച്ചു കണ്ണീരോടെ കാത്തിരിക്കുകയാണ് മാതാപിതാക്കള്‍.
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വിവിധ ആശുപത്രികകളില്‍ ചികിത്സയിലായിരുന്നു അവന്‍. ഒടുവില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണിപ്പോള്‍.
മകനു കരള്‍ പകുത്തു നല്‍കാന്‍ അമ്മ പാണ്ടിയമ്മാള്‍ തയ്യാറാണ്. അതിനുള്ള മെഡിക്കല്‍ പരിശോധനകളും പൂര്‍ത്തിയായി വരികയാണ്. എന്നിരുന്നാലും 22 ലക്ഷം രൂപയോളം ശസ്ത്രക്രിയകള്‍ക്കും മറ്റ് തുടര്‍ ചികിത്സകള്‍ക്കുമായി വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
ലോറി ഡ്രൈവറായ മുരുകന്റേയും വീട്ടുജോലിക്കു പോകുന്ന പാണ്ടിയമ്മാളിന്റേയും വരുമാനം കൊണ്ടു മാത്രം മണികണ്ഠന്റെ ജീവന്‍ രക്ഷിക്കാനാവില്ല.
ഇതുവരെയുള്ള ചികിസകള്‍ ക്കും മറ്റ് ലാബ് പരിശോധനകള്‍ക്കുമായി വലിയൊരു തുക ചെലവായി. എല്ലാം നല്ലവരായ നാട്ടുകാരുടേയും പരിചയക്കാരുടേയും സഹായം ഒന്നു കൊണ്ടു മാത്രമാണ് നടന്നത്. പിതാവ് മുരുകന്‍ വ്യക്കരോഗിയാണ്.
ഇനി സുമനസുകളിലാണ് ഇവരുടെ ഏകപ്രതീക്ഷ. മണികണ്ഠന്റെ ചികിത്സയ്ക്കു വേണ്ടി എ.പാണ്ടിയമ്മാളിന്റെ പേരില്‍ എസ്.ബി.ഐ. മുളക്കുഴ കാരയ്ക്കാട് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 67 37 48 52 952
ഐ.എഫ്.എസ് സി കോഡ്: എസ്.ബി.ഐ എന്‍ 007 1076
ഫോണ്‍: 7510709085.