
ചെങ്ങന്നൂര്‍ സ്വന്തമായി വീടൊരുക്കുമ്പോള്‍ കരുതലായി മറ്റൊരു സ്‌നേഹവീടൊരുക്കി ഡോക്ടര്‍ ദമ്പതികള്‍.
നിരണം സ്വദേശികളായ ഡോ. നൈനാനും ഭാര്യയും പുതിയ വീട് നിര്‍മ്മിച്ചപ്പോഴാണ് ചെറിയനാട് അത്തിമണ്‍ പാലത്തുംപാട്ട് അനിയന്‍ വര്‍ഗീസ്-മോളമ്മ ദമ്പതികളുടെ വീട് നവീകരിച്ചു നല്‍കിയത്.
വാസയോഗ്യമല്ലാത്ത വീട് നവീകരിക്കുന്നതിന് പണമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ ചെറിയനാട് റെജി തോമ്പിലേത്ത് അനിയന്‍ വര്‍ഗീസിന്റെ പിന്നോക്കാവസ്ഥ ഡോ. നൈനാന്റെ ശ്രദ്ധയില്‍പെടുത്തിയത്.
ഇതോടെയാണ് 4 ലക്ഷം ചിലവില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെ വീടിന്റെ നവീകരണ നിര്‍മ്മാണം നടത്താന്‍ സാഹചര്യമൊരുങ്ങിയത്.
നവീകരിച്ച വീടിന്റെ കൂദാശ നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഫാ.മാമന്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബിജു ടി.മാത്യു, ഫാ. കോരുത് ചെറിയാന്‍ തൊട്ടുപ്പുറത്ത് എന്നിവര്‍ നിര്‍വഹിക്കും.
ജാതിയോ മതമോ വര്‍ഗമോ നോക്കാതെ വീടില്ലാതെ കഴിയുന്ന അര്‍ഹരായവരെ കണ്ടെത്തുകയും അവര്‍ക്ക് സുമനസുകളുടെ സഹായത്തോടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ചെറിയനാട് തോമ്പിലേത്ത് വീട്ടില്‍ റെജിയുടെ 32-ാമത് വീടാണ് ഇതോടെ പൂര്‍ത്തിയാകുന്നത്.