കോട്ടയം ▪️ സിഎംഎസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്ന ജില്ലാ പോലീസ് മീറ്റിലെ ക്രിക്കറ്റ് മത്സരത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ടീം ജേതാക്കളായി.
ഫൈനലില്‍ എതിരാളികളായ പാലാ സബ് ഡിവിഷനെ 9 വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. ഫൈനലില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ 26 റണ്‍സ് അടിച്ച് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് മാന്‍ ഓഫ് ദി മാച്ചായി.
വിജയികള്‍ക്ക് കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു.