ചെങ്ങന്നൂര്‍ ▪️ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സജീവ പ്രവര്‍ത്തകരായ ദമ്പതികള്‍ കൗണ്‍സലിംഗ് ആന്‍ സൈക്കോ തെറാപ്പി എന്ന വിഷയത്തില്‍ ഡിപ്‌ളോമ നേടി.
എംജി സര്‍വ്വകലാശാല ഐയുസിഡിഎസ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്എബിലിറ്റി സ്റ്റഡീസ് ആണ് ഡിപ്ലോളോ നല്‍കിയത്.
ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് പാലപ്പള്ളില്‍ കൊട്ടാരത്തില്‍ ശങ്കരന്‍ നമ്പൂതിരി (63), ഗീതാദേവി (56) ദമ്പതികളാണ് എം.ജി സര്‍വ്വകലാശാല യുകെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്എബിലിറ്റി സ്റ്റഡീസില്‍ നിന്നും ഡിപ്ലോമാ നേടിയത്.
എ ഗ്രേഡും റാങ്കും നേടിയാണ് ഇവര്‍ വിജയിച്ചത്. ഈ വിഷയത്തില്‍ ആറു മാസം നീണ്ട ബേസിക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ഇവര്‍ നേടിയിട്ടുണ്ട്.
റിട്ട. ഡയറി എക്സ്റ്റഷന്‍ ഓഫീസറായ ശങ്കരന്‍ നമ്പൂതിരിയും മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സ്‌കൂള്‍ അധ്യാപികയായ ഗീതാ ദേവിയും സ്‌കൂളുകളിലും കോളേജ് ക്യാംപസുകളിലും കണ്ടു വരുന്ന മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനും ശിഥിലമായ കുടുംബ ബന്ധങ്ങള്‍ കുട്ടികളിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കത്തിന് പരിഹാരം കാണുന്നതിന് ലക്ഷ്യമാക്കിയാണ് ഇരുവരും സേവനം ആരംഭിച്ചത്.
കഴിഞ്ഞ ആറു വര്‍ഷമായി ഇവര്‍ കരുണയുടെ ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗികള്‍ ആശ്വാസകരമായി കൗണ്‍സിലിംഗ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു.
പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പരിശീലനം ലഭിക്കുന്നതിനായാണ് സര്‍വ്വകലാശാലയുടെ ആറ് മാസത്തെ കോഴ്‌സിനു ഇരുവരും ചേര്‍ന്നത്.
വിദ്യാര്‍ത്ഥികളും കുടുംബവും, മയക്കു മരുന്നിന്റെ ഭീകരത’ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആകാശ വാണിയില്‍ പ്രഭാഷണങ്ങള്‍ ഗീതാദേവി നടത്തി വരുന്നു.
കൂടാതെ വിവിധ സ്‌കൂളുകളില്‍ അധ്യാപകര്‍ക്കായുള്ള പരിശീലനവും നല്‍കുന്നുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ചെങ്ങന്നൂര്‍ ടൗണ്‍ യൂണിറ്റ് പ്രസിഡന്റും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമാണ് ശങ്കരന്‍ നമ്പൂതിരി.