വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ് ഡ്രൈവര്‍ ജോമോന്‍ അപകടകരമാകും വിധം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പൂനയില്‍ നിന്നെന്ന് പൊലീസ്.
ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ജോമോന്‍ തന്നെയാണ് പൂനയില്‍ നിന്നാണെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ദൃശ്യമാണെന്ന് ജോമോന്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ജോമോന്‍ മൊഴി നല്‍കി. എന്നാല്‍ ജോമോന്റെ മൊഴി പൊലീസ് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
ജോമോനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു.
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് െ്രെഡവര്‍ സാഹസികമായി ബസോടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് . സീറ്റില്‍നിന്ന് എഴുന്നേറ്റ് നിന്നും നൃത്തം ചെയ്തും അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീറ്റിന്റെ വശത്തുനിന്നുകൊണ്ട് ഡാന്‍സ് കളിച്ചാണ് ജോമോന്‍ ബസോടിക്കുന്നത്.
അതേസമയം വടക്കഞ്ചേരി അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. െ്രെഡവര്‍ ജോമോനും ബസിന്റെ ഉടമക്കുമെതിരെയുള്ള തുടര്‍നടപടികളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്റെ രക്തപരിശോധന ഫലം ഇന്ന് പൊലീസിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും.
ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എന്‍ഫോസ്‌മെന്റ് ആര്‍.ടി.ഒ എം.കെ.ജയേഷ് കുമാര്‍ വിശദ റിപ്പോര്‍ട്ട് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറിയത്. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോര്‍ട്ട്.