സിആര്‍പിഎഫില്‍ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി.
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ വനിതാ ബറ്റാലിയന്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.
റാപ്പിഡ് ആക്ഷന്‍ ഫഓഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാര്‍ സെക്ടര്‍ ഐജിയായി സാമ ദുണ്‍ദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.
1986 ല്‍ സര്‍വീസില്‍ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍, അതി ഉത്കൃഷ്ടി സേവ പദക്കം തുടങ്ങിയ ബഹുമതികള്‍ കരസ്ഥമാക്കിയ ധീരവനിതകളാണ് ആനിയും സീമയും.
15 ബറ്റാലിയണ്‍ ഉള്‍പ്പെടുന്ന റാപ്പിഡ് ആക്ഷന്‍ സേനയെയാണ് പ്രതിഷേധങ്ങളിലും മറ്റ് സങ്കീര്‍ണമായ വിഷയങ്ങളിലും ക്രമസമാധാന പാലനത്തിനായി വിന്യസിക്കുന്നത്. ഒപ്പം വിഐപി സന്ദര്‍ശനങ്ങളിലും ആര്‍എഫ് സേനയെ വിന്യസിക്കുന്നു.
നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ക്രമസമാധാന പരിപാലനവുമാണ് സിആര്‍പിഎഫിന്റെ ബിഹാര്‍ സെക്ടറിന്റെ ചുമതല. കാടുകളിലെ പ്രത്യാക്രമണങ്ങളിലും നാല് ബറ്റാലിയന്‍ അട്ങുന്ന ബിഹാര്‍ സെക്ടറിന് വൈദഗ്ധ്യമുണ്ട്.
വനിതകളെ ഉള്‍പ്പെടുത്തിയ ആദ്യ സെന്‍ട്രല്‍ ആംഡ് പൊലീസ് സേനയാണ് സിആര്‍പിഎഫ്. നിലവില്‍ ആറ് ബറ്റാലിയനുകളിലായി 6,000 ല്‍ അധികം വനിതാ ഉദ്യോഗസ്ഥരാണ് സിആര്‍പിഎഫില്‍ പ്രവര്‍ത്തിക്കുന്നത്.