ആലപ്പുഴ ▪️ മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പുകഴ്ത്തി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍.
സുധാകരന്‍ മഹാനായ നേതാവാണെന്നും അദ്ദേഹത്തെ അവഗണിച്ചിട്ടില്ലെന്നും നാസര്‍ പറഞ്ഞു. അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍നിന്ന് ജി. സുധാകരനെ ഒഴിവാക്കിയത് വിവാദമായിരുന്നു.
സുധാകരന്‍ നല്ല മന്ത്രിയെന്ന് പേരെടുത്തയാളാണെന്നും പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുമെന്നും ആര്‍ നാസര്‍ പറഞ്ഞു. അദ്ദേഹത്തെ ജില്ലാ സമ്മേളനത്തില്‍ സജീവമാക്കുമെന്നും സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞയാഴ്ച നടന്ന അമ്പലപ്പുഴ ഏരിയയുടെ സമ്മേളനത്തിലാണ് ജി. സുധാകരനെ ക്ഷണിക്കാതിരുന്നത്. ഉദ്ഘാടന സമ്മേളനത്തിലും പൊതുസമ്മേളനത്തിലുമൊന്നും അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നില്ല. സുധാകരന്റെ വീടിനടുത്താണ് സമ്മേളനവേദിയുണ്ടായിരുന്നത്.
സുധാകരനെ പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റിനിര്‍ത്തുന്നതായുള്ള പരാതി ഉയര്‍ന്നതിനു പിന്നാലെ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍, സാധാരണ അംഗമായതിനാലാണ് ഏരിയ സമ്മേളനത്തിലേക്കു ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി നേരത്തെ വിശദീകരിച്ചത്.