ഡല്‍ഹി ▪️ കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെല്ലാം പാളി.
കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങളെല്ലാം പത്മജ തള്ളിക്കളഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പദ്മജയോട് സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഇനി കോണ്‍ഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടില്‍ പദ്മജ ഉറച്ചു നിന്നു. പദ്മജ നിലപാടില്‍ ഉച്ച് നിന്നതോടെ അനുനയ നീക്കങ്ങളെല്ലാം പാളി.
തൃശൂരില്‍ തന്നെ തോല്‍പ്പിച്ച നേതാക്കള്‍ക്ക് നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്നും പത്മജ കോണ്‍ഗ്രസ് നേതൃത്തോട് ആവശ്യപ്പെട്ടു.
കരുണാകരന്‍ സ്മാരക നിര്‍മ്മാണത്തിലെ സംസ്ഥാന നേതാക്കളുടെ നിസഹകരണത്തെ കുറിച്ചും പത്മജ കെ.സി വേണിഗോപാലിനോട് പരാതിപ്പെട്ടു. നിര്‍മ്മാണവുമായി സഹകരിക്കില്ലെന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാര്‍ട്ടി നേതാക്കളോട് പറഞ്ഞതും പദ്മജയെ ചൊടിപ്പിച്ചു.
സ്മാരക നിര്‍മ്മാണ ഫണ്ടില്‍ നിന്ന് ഒരു നേതാവ് പണമെടുത്തതും പ്രകോപനകാരണമായി. തന്റെ ആവശ്യങ്ങള്‍ക്ക് യാതൊരു പരിഗണനയും തന്നില്ലെന്നാണ് പത്മജ പറയുന്നത്.