▶️കയര്‍മേഖലയെ ദീര്‍ഘകാല പദ്ധതികളിലൂടെ നവീകരിച്ച് ശക്തിപ്പെടുത്തും: മന്ത്രി പി. രാജീവ്

2 second read
0
191

കല്‍ക്കത്ത ▪️പ്രതിസന്ധി നേരിടുന്ന കയര്‍മേഖലയെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ നവീകരിച്ച് ശക്തിപ്പെടുത്തി സംരക്ഷിക്കുമെന്നും ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

കേരളത്തിന് പുറത്ത് കയര്‍ഫെഡിന്റെ 25-ാമത് ഷോറൂം കൊല്‍ക്കത്തയില്‍ സ്വന്തം കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗുണമേന്മയുള്ള കയറില്‍ തീര്‍ത്ത വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന പുതിയ വിപണന കേന്ദ്രം കൊല്‍ക്കത്ത കോര്‍പ്പറേഷനിലെ അമേര്‍സ്റ്റ് സ്ട്രീറ്റിലാണ് ആരംഭിച്ചിരിക്കുന്നത്.

കയര്‍ ഭൂവസ്ത്രത്തിന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ള വിപണി കൂടുതല്‍ ശക്തിപ്പെടുത്താനും ‘കേരള കയര്‍’ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുള്ള പശ്ചിമ ബംഗാളില്‍ പുത്തനുണര്‍വ്വ് കൈവരിക്കാനും ഇതുവഴി സാധിക്കും.

പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്തിപ്പെടുത്തി സംരക്ഷിക്കണം എന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി കയര്‍ മേഖലയിലെ വിഷയങ്ങള്‍ പഠിക്കുന്നതിനായി 5 അംഗ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

വിപണനം, യന്ത്രവല്‍ക്കരണം, ഗവേഷണം തുടങ്ങിയ മേഖലയില്‍ കാലാനുസൃതമായി കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സമിതി പരിശോധിക്കും. ഒന്നര ലക്ഷത്തോളം പേര്‍ ഉപജീവനം നടത്തുന്ന കയര്‍ മേഖലയില്‍ 60 വര്‍ഷമായി 3 രൂപയായിരുന്നു അടിസ്ഥാന ദിവസവേതനം.

ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് 667 രൂപയായി വര്‍ധിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കയര്‍ മേഖലയ്ക്കായി 117 കോടി രൂപ ബജറ്റില്‍ അനുവദിക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കയര്‍ഫെഡ് ചെയര്‍മാന്‍ മുന്‍ എംഎല്‍എ ടി.കെ ദേവകുമാര്‍ അധ്യക്ഷത വഹിച്ചു.

മാനേജിംഗ് ഡയറക്ടര്‍ വി.ആര്‍ വിനോദ് ഐഎഎസ്, കല്‍ക്കത്ത മലയാളി സമാജം പ്രസിഡന്റ് ഡോ കെ. കെ. കൊച്ചുകോശി കുന്നുംപുറത്ത് പുത്തന്‍കാവ്, കയര്‍ ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ കെ. ശിവന്‍, ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ സുനില്‍ കുമാര്‍, കല്‍ക്കത്തയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Load More Related Articles
Load More By News Desk
Load More In BUSINESS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…