ചെങ്ങന്നൂര്‍: ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും സഹകരണമേഖല കൈകാര്യം ചെയ്യുന്നുവെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
സഹകരണ മേഖലയുടെ ആധുനിക വത്കരണത്തിന്റെ ഭാഗമായി സമീപ ഭാവിയില്‍ ഐടി ഇന്റഗ്രേഷന്‍ പൂര്‍ണ്ണമായി നടപ്പാക്കും. മേഖലയുടെ സുരക്ഷിതത്വത്തിനായി സഹകരണ നിധിക്ക് രൂപം നല്‍കുന്നുവെന്നും
സമഗ്രമായ നിയമ ഭേദഗതി അടുത്ത നിയമസഭ സമ്മേളത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചെറിയനാട് 99-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
യോഗത്തില്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനായി.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സംഘടിത ശ്രമം വിവിധ കോണുകളില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് എംഎല്‍എ പറഞ്ഞു.
ആഡിറ്റോറിയം സജി ചെറിയാന്‍ എംഎല്‍എയും സ്‌ട്രോംഗ് റൂം ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസറും നിക്ഷേപ സമാഹരണം കേരള ബാങ്ക് ഡയറക്ടര്‍ എം. സത്യപാലനും, കോണ്‍ഫറന്‍സ് ഹാള്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം. ശശികുമാറും, കൗണ്ടര്‍ കെഎസ് സി എംഎംസി ചെയര്‍മാന്‍ എം.എച്ച് റഷീദും ഉദ്ഘാടനം ചെയ്തു.
ചികിത്സ ധനസഹായ വിതരണം മുന്‍ എംഎല്‍എ ആര്‍. രാജേഷും മുഖ്യ പ്രഭാഷണം ജില്ല ജോയിന്റ് രജിസ്ട്രാര്‍ എസ്. ജോസിയും നിര്‍വ്വഹിച്ചു.
സഹാകാരികളുടെ മക്കളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗ്ഗീസ്, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശന്‍, ജില്ല പഞ്ചായത്തംഗം ഹേമലത മോഹന്‍, സ്വര്‍ണ്ണമ്മ, കെ.എം സലിം, സുനി രാജന്‍, പി. ഉണ്ണികൃഷ്ണന്‍ നായര്‍, ബി. ഉണ്ണികൃഷ്ണ പിള്ള, പി. സുനില്‍ കുമാര്‍, ജി. അനില്‍ കുമാര്‍, കെ.പി മനോജ് മോഹന്‍, ബി. ശ്രീജിത്ത്, ഷീദ് മുഹമ്മദ്, കെ.പി പ്രദീപ്, അഡ്വ.ദിലീപ് ചെറിയനാട്, മഞ്ജു പ്രസന്നന്‍, ഉണ്ണി മണ്ണാടിക്കല്‍, ബാങ്ക് പ്രസിഡന്റ് വി.കെ വാസുദേവന്‍, സ്വാഗതവും സെക്രട്ടറി എസ്. സന്ധ്യാകുമാരി എന്നിവര്‍ പ്രസംഗിച്ചു.