തലവടി▪️ രണ്ട് നൂറ്റാണ്ടോളം വര്‍ഷങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ തലവടി സിഎംഎസ് ഹൈസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി.
അന്തരിച്ച മുന്‍ പ്രധാനമന്തി ഡോ. മന്‍മോഹന്‍ സിംഗ്, സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗം ആരംഭിച്ചത്.
പ്രധാന അധ്യാപകന്‍ റെജില്‍ സാം മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ റവ.തോമസ് നോര്‍ട്ടന്‍ നഗറില്‍ നടന്ന ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന്‍ ഉദ്ഘാടനം ചെയ്തു.
സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എബി മാത്യു ചോളകത്ത് ക്രിസ്തുമസ് സന്ദേശം നല്‍കി. കണ്‍വീനര്‍ അഡ്വ. എം.ആര്‍ സുരേഷ്‌കുമാര്‍, അഡ്വ.ഐസക്ക് രാജു, സ്‌കൂള്‍ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, വണ്ടര്‍ ബീറ്റ്‌സ് കണ്‍വീനര്‍ ജിബി ഈപ്പന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാത്യൂസ് പ്രദീപ് ജോസഫ്, ടോം പരുമൂട്ടില്‍, സുചീന്ദ്ര ബാബു വളവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നിഷ ജോജിയുടെ നേതൃത്വത്തില്‍ ഉള്ള ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു.
25 വര്‍ഷത്തെ അധ്യാപക സേവനത്തിന് ശേഷം വിരമിക്കുന്ന ആനി കുര്യന്‍ തോട്ടുകടവില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ജിബി ഈപ്പന്‍, മാത്യുസ് പ്രദീപ് ജോസഫ്, എംജി പ്രകാശ് എന്നിവരെ ആദരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠനത്തിനും ആവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ക്രിസ്തുമസ് പുതുവത്സര സമ്മാനമായി സജ്ജമാക്കി കൊടുത്ത പ്രീ െ്രെപമറി നേഴ്‌സറി സെന്ററിന്റെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥി സിഎസ്‌ഐ സഭാ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ നിര്‍വഹിച്ചു.