ചെങ്ങന്നൂര്‍ ▪️ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട സഹജീവികള്‍ക്ക് കൈത്താങ്ങായി ചെങ്ങന്നൂരിലെ ആദ്യ നവമാധ്യമ കൂട്ടായ്മയായ എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ് അംഗങ്ങള്‍.
എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ആദ്യ ഗഡുവായ 1,25,555 രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.ശ്രീരാജ്, സെക്രട്ടറി വി. ശ്രിപ്രിയ, അഡ്മിന്‍ മോഹനന്‍ വാഴയില്‍, എക്‌സിക്യൂട്ടീവ് അംഗം എസ്. അരുണ്‍കുമാര്‍, എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ് അംഗം അക്ബര്‍ ഷാ എന്നിവര്‍ പങ്കെടുത്തു.