കോഴിക്കോട് ▪️ ദ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഹിന്ദുവില്‍ വന്നത് താന്‍ പറയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദു പത്രം അവര്‍ക്ക് പറ്റിയ വീഴ്ച സമ്മതിച്ചു.
ഏതെങ്കിലുമൊരു മത വിഭാഗത്തെ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രത്യേക പ്രദേശത്തിനോ വിഭാഗത്തിനോ എതിരായി തന്റെ ഭാ?ഗത്തിനിന്ന് പരാമര്‍ശങ്ങളുണ്ടാകാറില്ല എന്ന് അറിയാമല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്നാല്‍ വര്‍ഗീയ ശക്തികള്‍, വര്‍ഗീയത എന്നിവയില്‍ വിയോചിക്കാറുണ്ട്. അവയെ തുറന്നെതിര്‍ക്കാറുമുണ്ട്. അത് ഏതെങ്കിലുമൊരു മതവിഭാഗത്തെയല്ല എതിര്‍ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസ്സിനെ എതിര്‍ക്കാറുണ്ട്.
അതിന്റെ അര്‍ത്ഥം ഹിന്ദുക്കളെ എതിര്‍ക്കുന്നുവെന്നല്ല. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ വര്‍ഗീയതയുണ്ട്, അതിനെ എതിര്‍ക്കുന്നതിന്റെ അര്‍ത്ഥം ന്യൂനപക്ഷ വിഭാ?ഗങ്ങളെ എതിര്‍ക്കുന്നുവെന്നല്ല, അങ്ങനെ കാണാന്‍ കഴിയില്ല.
ഭൂരിപഷ വിഭാഗമായാലും ന്യൂനപക്ഷമായാലും അവയിലെ മഹാഭൂരിപക്ഷം ആളുകളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവര്‍ വര്‍ഗീയതയില്‍ അകപ്പെട്ടവരല്ല. വര്‍ഗീയതയ്ക്ക് അടിപ്പെട്ടവര്‍ ചെറുഭൂരിപക്ഷമാണ്. ആ വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.