
തിരുവന്‍വണ്ടൂര്‍ ദേവാലയ നവീകരണം പള്ളിയുടെ നിര്‍മ്മിതികളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല മറിച്ച് അത് സമൂഹത്തിലേക്ക് വ്യാപിച്ച് മനുഷ്യന്റെ ആന്തരിക പരിശുദ്ധതക്കും, പൊതുസമൂഹ നന്മക്കായുള്ള സ്‌നേഹ ഭവനമായും തീരണമെന്നും ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറീയോസ് പറഞ്ഞു.
രണ്ട് ഘട്ടമായി നടത്തപ്പെട്ട തിരുവന്‍വണ്ടൂര്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ കൂദാശയെ തുടര്‍ന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടവക വികാരി ഫാ. ഡോ. തോമസ് ഏബ്രഹാം മലേശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ഫാ. സി.എ തോമസ് ചിറത്തലക്കല്‍, സമുദായ ട്രസ്റ്റി ടി.സി തോമസ് തോപ്പില്‍, ഫാ. ഷാജന്‍ കുര്യന്‍ വലിയവീട്ടില്‍പടിക്കല്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ തോമസ് എബ്രഹാം കളീക്കല്‍, ട്രസ്റ്റി ജിജോ കെ. മാത്യു കളത്തറയില്‍, സെക്രട്ടറി പി.ടി എബ്രഹാം പുത്തന്‍തറപ്പാട്ട്, ഡോ. വിനോയ് തോമസ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍മ്മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കിയവരെ ഉപഹാരം നല്‍കി ആദരിച്ചു.