
ചെങ്ങന്നൂര്‍ ▪️ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സിന്റെ ചെങ്ങന്നൂരിലെ അംഗീകൃത പരിശീലന കേന്ദ്രമായ മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്‌സില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി.
മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്‌സ് ഡയറക്ടര്‍ സന്തോഷ് അമ്പാടി അധ്യക്ഷന്‍ ആയ ചടങ്ങില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ബിജി .പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള കൊമേഴ്‌സ് ഫോറത്തിന്റെ 2023ലെ മികച്ച കൊമേഴ്‌സ് അധ്യാപകനുള്ള അവാര്‍ഡ് നേടിയ മാത്യു തോമസ് അഞ്ചേരിലിനെ ചടങ്ങില്‍ ആദരിച്ചു.
ആര്‍ട്ടിസ്റ്റ് മുരുകേഷ് അശ്വതിയുടെ നേതൃത്വത്തില്‍ വരകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേര്‍ന്നത് ആഘോഷപരിപാടിയെ വ്യത്യസ്തമാക്കി.
പങ്കെടുത്ത വിദ്യാര്‍ത്ഥികളിലെ നിരവധി ഭാഗ്യശാലികള്‍ക്ക് ഐസ്‌ക്രീം കേക്കുകള്‍ സമ്മാനമായി നല്‍കി.
അധ്യാപകരായ രശ്മി രാധാകൃഷ്ണന്‍, അര്‍ച്ചന അശോക്, ലിന്റാ ജോസഫ്, ശ്രീലക്ഷ്മി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടത്തി.
ക്രിസ്മസ് വെക്കേഷനു ശേഷം ക്ലാസുകള്‍ ജനുവരി മൂന്നാം തീയതി ആരംഭിക്കുമെന്ന് മൈക്രോസോണ്‍സ് കമ്പ്യൂട്ടേഴ്‌സ് ഡയറക്ടര്‍ സന്തോഷ് അമ്പാടി അറിയിച്ചു.