🟣 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയിട്ടുണ്ട്
വയനാട്▪️ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി നിര്‍ണായക തീരുമാനങ്ങള്‍ മന്ത്രിസഭാ യോ?ഗത്തില്‍ ഉണ്ടായിട്ടുണ്ട്. സഹായങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും.
പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീട് വെച്ച് നല്‍കുക എന്നത് മാത്രം അല്ല പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സഹായവും ഏകോപിപ്പിക്കും. ഡ്രോണ്‍ സര്‍വേ വഴിയാണ് ഭൂമി കണ്ടെത്തിയത്. ഫീല്‍ഡ് സര്‍വേ തുടങ്ങി കഴിഞ്ഞു.
നെടുമ്പാല ടൗണ്‍ഷിപ്പില്‍ 10 സെന്റ് സ്ഥലമാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റില്‍ ഒരു കുടുംബത്തിന് 5 സെന്റ് വീതം ഭൂമി കണക്കാക്കിയിട്ടുണ്ട്. നെടുമ്പാല എസ്‌റ്റേറ്റില്‍ 10 സെന്റ് ഭൂമിയുണ്ടാകും. 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയിട്ടുണ്ട്.
കുടുബശ്രീയുടെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്. ഭൂമിയില്‍ പൂര്‍ണ അവകാശം അതാത് കുടുംബങ്ങള്‍ക്കായിരിക്കും. കിഫ്ബി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ആയിരിക്കും നിര്‍മാണം നടത്തുക. കിഫ് കോണിനാണ് നിരീക്ഷണ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കായി ഉപദേശക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്റ്റിമേറ്റ് ഉള്‍പ്പടെ വിശദമായി പരിശോധിക്കും. ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സമിതിയെയും രൂപീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട രേഖങ്കള്‍ പരിശോധിക്കാവുന്നതുമാണ്.
ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കും. വിലങ്ങാട്ടും ഇതേ മാതൃക ആണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ആദിവാസി കുടുംബങ്ങളുടെ അഭിപ്രായം ആരായും. പുനരധിവാസം ഒരുമിച്ച് നടപ്പാക്കും. രണ്ട് ഘട്ടമായായിരിക്കും കണക്കെടുപ്പ്. 38 സ്‌പോണ്‍സര്‍മാരുമായും യോഗം ചേര്‍ന്നു. പുനരധിവാസത്തിന് ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി രണ്ട് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി ശാരദാ മുരധീധരനും അറിയിച്ചു.
അഞ്ച് സെന്റ് വീതമുള്ള 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിക്കുക. റോഡ്, പാര്‍ക്ക്, മറ്റ് പൊതു കൊമേഴ്ഷ്യല്‍ സ്‌പേസുകള്‍ എന്നിവയുണ്ടാകും. നെടുമ്പാലയില്‍ സ്ലോപിങ് സൗകര്യം പരിഗണിച്ചായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക. 10 സെന്റ് ഭൂമിയിലാണ് ഒരോ വീടും നിര്‍മ്മിക്കുക. ഓരോ പ്രദേശത്തേയും ഭൂമിശാസ്ത്രം അനുസരിച്ചായിരിക്കും വീടുകളുടെ മാതൃക. രണ്ടു നില കെട്ടാന്‍ ഉള്ള ഫൗണ്ടേഷന്‍ ഉണ്ടാകും. പദ്ധതിയുടെ പ്ലാന്‍ സംബന്ധിച്ച വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചുിരുന്നു.