
ചെങ്ങന്നൂര്‍ ▪️ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം അവിസ്മരണീയമായ ഒത്തുചേരലായി മാറി.
1953 ല്‍ സ്ഥാപിതമായ സ്‌കൂളില്‍ അന്നുമുതല്‍ ഇക്കഴിഞ്ഞ വര്‍ഷം വരെ പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുചേരലിനായിരുന്നു സ്‌കൂള്‍ അങ്കണം വേദിയായത്. നിരവധി പൂര്‍വ അധ്യാപകരും പങ്കെടുത്തു.
പ്രസിദ്ധ സിനിമാനടന്‍ ജഗദി ശ്രീകുമാര്‍, കാര്‍ഡിയാക് സര്‍ജനും മുംബൈ ഡി.വൈ. പാട്ടില്‍ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. ജയിംസ് തോമസ്, ശാസ്ത്രഞ്ജന്‍ ഡോ.സി.കെ.ജി.നായര്‍ അടക്കം സാമൂഹ്യ സാംസ്‌കാരിക, ആതുര സേവന മേഖലയിലടക്കം വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചവരും നിലവില്‍ പ്രവര്‍ത്തിക്കുന്നവരുമായ ഒട്ടേറെ പ്രശസ്തരും പ്രഗത്ഭരും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടും.
സ്‌കൂള്‍ അങ്കണത്തിലെ പ്രൗഡഗംഭീരമായ ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഗോവാ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു .
സംഘര്‍ഷമല്ല സമുന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മനുഷ്യ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാവണം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്നും ഗോവാ ഗവര്‍ണര്‍ പറഞ്ഞു.
ഗുരുവന്ദനം ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു . അധ്യാപകരെ ആദരിക്കല്‍ കൊടിക്കുന്നില്‍ സുരേഷ്. എം.പിയും പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കല്‍ കാര്‍ഡിയാക് സര്‍ജനും മുംബൈ ഡി .വൈ. പാട്ടില്‍ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. ജയിംസ് തോമസും ദേവസ്വം ബോര്‍ഡംഗം ജി.സുന്ദരേശനും നിര്‍വഹിച്ചു.
സംഘടനാ പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ രമേശന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.വി. പ്രീയ, ഹേമലതാ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്വര്‍ണ്ണമ്മ, പഞ്ചായത്തംഗങ്ങളായ എം.രജനീഷ്, പ്രസന്നകുമാരി, പ്രിന്‍സിപ്പല്‍ ജെ.ലീന, ഹെഡ്മിസ്ട്രസ് യു.പ്രഭ, പി.ടി.എ. പ്രസിഡന്റ് ടി.സി. സുനില്‍കുമാര്‍, പി. ഉണ്ണികൃഷ്ണന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി കെ.ജി. മുരളി ചിത്ര, ട്രഷറര്‍ ടി.വി. കലാധരക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.