
ചെങ്ങന്നൂര്‍▪️ ദൈവവചനത്തിന്റെ മാധുര്യം ജീവിതത്തില്‍ അനുഭവിച്ചറിയുവാനും ആരാധനാ ജീവിതത്തിലേക്കും കൗദാശികജീവിതത്തിലേക്കും നമ്മെ നയിക്കുന്ന വചനത്തിന്റെ ശക്തി തിരിച്ചറിയുവാനും ഏവര്‍ക്കും കഴിയണമെന്ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 18ാമത് ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന മെത്രാപ്പോലീത്താ ഡോ മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്താ വചനശുശ്രൂഷ നടത്തി.
യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, റെജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ബഥേല്‍ മാര്‍ ഗ്രീഗോറിയോസ് അരമന പള്ളിയില്‍ നിന്നും മാര്‍ പീലക്‌സിനോസ് നഗറിലേക്ക് സുവിശേഷ റാലി നടന്നു. ഫാ. ഡോ. ഫിലിക്‌സ് യോഹന്നാന്‍, ഫാ. മത്തായി സഖറിയ, ഫാ. ബിജു ടി. മാത്യു , ഫാ. മത്തായി കുന്നില്‍, ഫാ.ഡോ. നൈനാന്‍ വി.ജോര്‍ജ്, ഫാ. രാജന്‍ വര്‍ഗീസ് ഫാ.കുര്യന്‍ ജോസഫ്, ഫാ. ബിനു ജോയി, ഫാ.വിമല്‍ മാമ്മന്‍ ചെറിയാന്‍, ഫാ.ഡോ.ഏബ്രഹാം കോശി, ഫാ. ഒബിന്‍ ജോസഫ്, ഫാ. സെബി തോമസ്, ഫാ.ജിതിന്‍ ജോസ്, ബാബു അലക്‌സാണ്ടര്‍, റ്റി.വി. വര്‍ഗീസ്, എബി കെ ആര്‍, പ്രൊഫ. എ.ഒ വര്‍ഗീസ്, സജി പട്ടരുമഠം, ജേക്കബ് ഉമ്മന്‍, ജി. ഏബ്രഹാം, രാജന്‍ മത്തായി, സതീഷ് മാണിക്കശേരി, ജോര്‍ജ് വര്‍ഗീസ്, ടിന്‍ജു ശമുവേന്‍, പി.ജി മാത്യു, വില്‍സണ്‍ റ്റി ജോര്‍ജ്, ജോജോ ജോസഫ്, റിബു ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നാളെ വൈകിട്ട് 5.30 ന് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് നടക്കുന്ന വചനശുശ്രൂഷയ്ക്ക് റവ. ഡീ. മാമ്മന്‍ ജോസഫ് പുതുശേരി മുഖ്യനേതൃത്വം നല്കും.