▶️ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഭൂമിത്രസേന ക്ലബ്ബിന് സംസ്ഥാന അവാര്‍ഡ്

0 second read
0
4,253

ചെങ്ങന്നൂര്‍ ▪️ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ കോളേജ് തലത്തിലുള്ള (തെക്കന്‍ മേഖല) ഏറ്റവും മികച്ച ഭൂമിത്ര സേനാ ക്ലബ്ബിനുള്ള വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് ലഭിച്ചു.

ട്രോഫിയും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസില്‍ നിന്നും ക്ലബ്ബ് ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് ഡോ. ആര്‍. അഭിലാഷും ക്ലബ് അംഗങ്ങളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

2014, 2020 വര്‍ഷങ്ങളിലും ക്ലബിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങളുടെ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകള്‍, പച്ചക്കിളിക്കൂട്ടം എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ഏകദിന പ്രകൃതി പഠനക്കളരി, ഇരവികുളം ദേശീയോദ്യാനത്തിലേക്ക് നടത്തിയ പ്രകൃതി പഠനയാത്ര, കാലാവസ്ഥാ പ്രതിസന്ധിയും ഭൂമിയുടെ നിലനില്‍പ്പും എന്ന വിഷയത്തില്‍ ശില്പശാല എന്നിവയും നടത്തിയിരുന്നു.

2022ലെ ലോകകപ്പ് ഫുട്‌ബോള്‍ വേളയില്‍ ഫുട്‌ബോളിന്റെ ആവേശത്തെ പ്രകൃതിയോടുള്ള ആദരവാക്കിക്കൊണ്ട് നടത്തിയ ‘ഗ്രീന്‍ ഫുട്‌ബോള്‍’ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.

ഏഷ്യന്‍ നീര്‍പക്ഷികളുടെയും നാട്ടുപക്ഷികളുടെയും കണക്കെടുപ്പില്‍ ക്ലബ് അംഗങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇതോടൊപ്പം കോളേജ് ക്യാമ്പസിലെ പക്ഷികള്‍, ഉറുമ്പുകള്‍ എന്നിവയെപ്പറ്റി നടത്തിയിട്ടുള്ള ലഘു ഗവേഷണ പ്രവര്‍ത്തനങ്ങളും, കടലാമകളുടെ സംരക്ഷണത്തിനായി തോട്ടപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ റൂട്‌സ് നേച്ചര്‍ കണ്‍സെര്‍വഷന്‍ ഫോറവുമായി സഹകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും അവാര്‍ഡിനായി പരിഗണിച്ചു.

സംസ്ഥാന വനം വകുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ്, ഡബ്ല്യു.ഡബ്ല്യു.എഫ്, കോട്ടയം നേച്ചര്‍ സൊസൈറ്റി, എഴുപുന്ന ബേഡേഴ്‌സ്, പത്തനംതിട്ട ബേഡേഴ്‌സ്, ആലപ്പുഴ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുമായി ചേര്‍ന്ന് നിരവധി പരിസ്ഥിതി സംരക്ഷണ പഠനകര്‍മ്മ പദ്ധതികള്‍ ക്ലബ്ബിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. റൂബി മാത്യു പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In EDUCATION

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…