ചെങ്ങന്നൂര്‍ വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം ശനിയാഴ്ച സമാപിക്കും.
പാണ്ടനാട് എസ്‌വി എച്ച്എസ്എസില്‍ നടക്കുന്ന കലോത്സവം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയ്ന്‍ ജിനു ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുരേന്ദ്രന്‍ പിള്ള.കെ, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍ സി കോശി, ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍, എസ്ബിഎച്ച്എസ് എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് വി,എസ് മോഹന്‍കുമാര്‍, അധ്യാപക സംഘടന പ്രതിനിധികളായ അനസ് എം. അഷറഫ്, കെ ബൈജു, വിജോയ് എസ്. ജോസഫ്, സതീഷ് .എന്‍, റിസപ്ഷന്‍ കണ്‍വീനര്‍ മിനി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
മൂവായിരത്തില്‍പരം വിദ്യാര്‍ഥികള്‍ മൂന്നൂറോളം ഇനങ്ങളില്‍ നാല് ദിവസങ്ങളായി നടക്കുന്ന മേളയില്‍ മത്സരിക്കുന്നു. സമാപന സമ്മേളനം ശനിയാഴ്ച വൈകിട്ട് 3ന് സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ് സമ്മാനദാനം നിര്‍വ്വഹിക്കും.