ചെങ്ങന്നൂര്‍▪️ സമൃദ്ധി സമ്പൂര്‍ണ്ണ തരിശുരഹിത പദ്ധതിയുടെ രണ്ടാം ഘട്ടം അവലോകന യോഗം ചെങ്ങന്നൂര്‍ ഐച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.
മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ജനപ്രതിനിധികള്‍,
പിഐപി, മൈനര്‍ ഇറിഗേഷന്‍, കെഎല്‍ഡിസി, കൃഷി ഓഫീസര്‍മാര്‍, പാടശേഖര സമിതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
യോഗത്തില്‍ സമൃദ്ധി ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഭാവി പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പാടശേഖര സമിതി ഭാരവാഹികളില്‍ നിന്നും സ്വീകരിച്ചു.
വരും ദിവസങ്ങളില്‍ വിവിധ പാടശേഖര സമിതിയുടെ ആവശ്യങ്ങള്‍ കൃഷി ഓഫീസര്‍മാര്‍ ശേഖരിക്കും. തുടര്‍ന്ന് ഇവയുടെ മുന്‍ഗണനക്രമം നിശ്ചയിച്ച് സമൃദ്ധി രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കി ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. എഡിഎ സരിത, പിഐപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബേസില്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.