
മാന്നാര്‍: ചെങ്ങന്നൂരിന്റെ സാംസ്‌കാരിക പൈതൃകം ലോകശ്രദ്ധയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനോട് അനുബന്ധിച്ച് നടക്കുന്ന ചെങ്ങന്നൂര്‍ പെരുമ-സര്‍ഗ്ഗോല്‍സവത്തിന് മാന്നാറില്‍ വര്‍ണാഭമായ തുടക്കം
പെരുമയുടെ മണ്ഡലതല ഉദ്ഘാടനം മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ മൈതാനിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നിര്‍വ്വഹിച്ചു.
സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, രമേശ് ചെന്നിത്തല എംഎല്‍എ, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി, വൈസ് പ്രസിഡന്റ് സുനില്‍ ശ്രദ്ധേയം എന്നിവര്‍ പ്രസംഗിച്ചു.
ഡോ. പി.ജി.ആര്‍ പിള്ള, ടി.കെ രാജ ഗോപാല്‍, എന്‍.ജി .ശാസ്ത്രി, ജി.വേണുകുമാര്‍, ഓമന ബുധനൂര്‍, അനില്‍ അമ്പാടി, പ്രഫ.ജോണ്‍ എം. ഇട്ടി, തകഴി ഓമന. ബി.ശ്രീകുമാര്‍, കെ.ജി വിശ്വനാഥന്‍ നായര്‍ എന്നിവരെ ആദരിച്ചു.
സമ്മേളത്തിന് മുന്നോടിയായി ദേവസ്വം ബോര്‍ഡ് കോളേജ് ഗ്രൗണ്ടില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര നടന്നു.
ഇന്ന് രാത്രിയില്‍ മോഹിനിയാട്ടം. ചിന്ത്പാട്ട്. നാട്ടറിവ് പാട്ടുകള്‍-കരിന്തലക്കൂട്ടം ബാന്‍ഡ് എന്നിവയും നടന്നു.
നാളെ- 24ന് വൈകിട്ട് 4ന് സെമിനാര്‍. 6.30ന് ഹിന്ദുസ്ഥാനി സംഗീത സന്ധ്യ-ഗിരീഷ് നാരായണന്‍. 8ന് നൃത്തസന്ധ്യ-അമലു ശ്രീരംഗ്.
25ന് വൈകിട്ട് 6ന് കര്‍ണ്ണാടക സംഗീത സദസ്- മാസ്റ്റര്‍ അശ്വിന്‍ ഉണ്ണികൃഷ്ണന്‍. 8ന് പാലാപ്പള്ളി തിരുപ്പള്ളി- സോള്‍ ഓഫ് ഫോക്.
26ന് വൈകിട്ട് 5ന് അറിവുല്‍സവ്- ജി.എസ് പ്രദീപ് ഷോ. 6.30ന് മാജിക് അങ്കിളും കൂട്ടരും- മുതുകാട് ഷോ. 8.30ന് നാട്ട്ഗദ്ദിക. 9.30ന്‌സിത്താര്‍ ഫ്യൂഷന്‍.
27ന് രാവിലെ 10ന് വരമുദ്ര. വൈകിട്ട് 5ന് സെമിനാര്‍. 6ന് ഗോത്രഗാനങ്ങള്‍. 8ന് മെഗാ സ്‌റ്റേജ് ഷോ-ആലപ്പുഴ റെയ്ബാന്‍.
28ന് വൈകിട്ട് 4ന് ഗസല്‍ സന്ധ്യ. 5ന് സെമിനാര്‍. 6.30ന് അര്‍ജുന നൃത്തം. 8ന് പ്രഗതി മ്യൂസിക്കല്‍ ലൈവ്-ഗാനമേള
29ന് വൈകിട്ട് 5ന് സെമിനാര്‍. 6ന് കഥാപ്രസംഗം. 7.30ന് കഥക്. 8.30ന് ഒഡീസി. 9.30ന് മണിപ്പൂരി.
30ന് രാവിലെ 10ന് ഗ്രാമോല്‍സവം. 4.30ന് സെമിനാര്‍. 6ന് സ്‌നേഹനിലാ-മാപ്പിളകലാ സംഗമം. 8ന് ഭരതനൃത്യം.
31ന് വൈകിട്ട് 5ന് ശാസ്ത്രീയനൃത്തം. 7ന് പടയണി. 8.30ന് നൃത്തനത്യം- ആശാ ശരത്.
നവംബര്‍ 1ന് വൈകിട്ട് 3ന് കവിയരങ്ങ്. 4ന് പാട്ടമ്മയ്‌ക്കൊപ്പം- അമ്മ മലയാളം വാര്‍ഷികവും ആദരസഭയും-നഞ്ചിയമ്മയെ ചെങ്ങന്നൂരാദി പുരസ്‌കാരം നല്‍കി ആദരിക്കുന്നു. 5ന് നാടന്‍പാട്ട്-നഞ്ചിയമ്മയും സംഘവും. 6.30ന് പുല്ലാംകുഴല്‍ ഫ്യൂഷന്‍-ചേര്‍ത്തല രാജേഷും സംഘവും. 8ന് നാടകം- ജലം- കൊല്ലം അസീസി.
2ന് വൈകിട്ട് കര്‍ണ്ണാടിക് ഫ്യൂഷന്‍. 6ന് വയലിന്‍ ഫ്യൂഷന്‍. വൈകിട്ട് 7ന് കുന്നിമണികള്‍. 8ന് നാടകം-നാലുവരിപ്പാത- അണിയറ, ചങ്ങനാശ്ശേരി.
3ന് വൈകിട്ട് 5ന് ആക്ഷന്‍ ഹീറോ കോമഡിഷോ. 7ന് നാടകം-ഞാന്‍-ചൈതന്യധാര, കൊച്ചി.