ചെങ്ങന്നൂര്‍: നവംബര്‍ 5ന് പാണ്ടനാട് മിത്രമഠം നെട്ടായത്തില്‍ നടത്തപ്പെടുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയോടനുബന്ധിച്ച് കലാസാംസ്‌കാരിക മഹോത്സവങ്ങള്‍ 10 പഞ്ചായത്തുകളിലും നഗരസഭയിലും നടത്തുന്നു.
ചെങ്ങന്നൂരിന്റെ പെരുമ ലോകത്തിന് മുമ്പില്‍ വിളംബരം ചെയ്യുന്നതിന് വിപുലമായ കലാസാംസ്‌കാരിക മഹോത്സവങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 5 വരെ സംഘടിപ്പിക്കുകയാണ്.
ഈ പരിപാടിയുടെ ആസൂത്രണത്തിനും വിജയകരമായ നടത്തിപ്പിനും വേണ്ടി സ്വാഗതസംഘം രൂപീകരണ യോഗങ്ങള്‍ ഇന്ന് ചെങ്ങന്നൂര്‍ നഗരസഭ, ചെറിയനാട് ഗ്രാമപഞ്ചായത്ത്, ബുധനൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ചേര്‍ന്നു.
യോഗങ്ങളില്‍ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് , ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ജി. രാമകൃഷ്ണന്‍, പി. വിശ്വംഭരണപണിക്കര്‍, ജി. വിവേക്, വി.കെ വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.