▶️ചെങ്ങന്നൂരില്‍ ഇനി കലകളുടെ മാമാങ്കം: ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 5 വരെ

2 second read
1
1,745
  • 14 ദിവസങ്ങള്‍
  • 25 വേദികളില്‍
  • 115 പരിപാടികള്‍

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഇനി കലകളുടെ മാമാങ്കം. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 5 വരെ. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയും വിവിധ സാംസ്‌കാരിക കലാപരിപാടികളും നടത്തുമെന്ന് ചെയര്‍മാന്‍ സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

നവംബര്‍ അഞ്ചിന് പാണ്ടനാട് മിത്രമഠം നെട്ടായത്തില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയും മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലുമായി വിവിധ സാംസ്‌കാരിക കലാപരിപാടികളമാണ് നടക്കുന്നത്.

23ന് പകല്‍ മൂന്നിന് പരുമലകടവില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന മാന്നാര്‍ മഹോത്സവം ദശരാത്രം എന്ന പേരില്‍ നായര്‍ സമാജം സ്‌കൂള്‍ മൈതാനിയില്‍ ആരംഭിക്കും. ഇതിനോടനുബന്ധിച്ച് വിവിധ നാടന്‍ കരകൗശല ഉത്പന്നങ്ങള്‍ ഭക്ഷ്യവിഭവങ്ങള്‍ പുസ്തകങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വിപണന മേളയും നടക്കും.

24 മുതല്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ചെങ്ങന്നൂരാദിയെ അനുസ്മരിക്കുന്ന-ആദി മഹോത്സവം പുലിയൂരിലും, 25 മുതല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പഴയകാല ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം- സന്തോഷ് ടാക്കീസ് എന്ന പേരില്‍ മുണ്ടന്‍കാവിലും നടക്കും.

ചെങ്ങന്നൂര്‍ നഗരസഭയില്‍ മുന്ന് ദിവസങ്ങളിലും മറ്റു പഞ്ചായത്തുകളില്‍ രണ്ട് ദിവസങ്ങളിലുമായി വിവിധ പരിപാടികള്‍ അരങ്ങേറും.

സമ്മേളന വേദികളിലും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വിവിധ കലാലയങ്ങളിലുമായി 15 സെമിനാറുകളും സാം സ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കും.

45 ഗോത്രകലകള്‍, രണ്ട് നാടകങ്ങള്‍, 11 ക്ലാസിക്കല്‍ കലാരൂപങ്ങള്‍, കഥാപ്രസംഗങ്ങള്‍, നാടന്‍പാട്ടുകള്‍, കവിയരങ്ങുകള്‍, കഥാമേളകള്‍, ഗാനമേളകള്‍ എന്നിങ്ങനെ 115 പരിപാടികള്‍ 25 വേദികളില്‍ 14 ദിവസങ്ങളിലായി ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും.

മന്ത്രിമാര്‍, സാംസ്‌കാരിക നായകര്‍, സിനിമ താരങ്ങള്‍, വിവിധ രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആള്‍ക്കാരുടെ സാന്നിദ്ധ്യമുള്ള വേദികളില്‍ സമൂഹത്തിന്റെ വിവിധ രംഗങ്ങ ളില്‍ ശ്രദ്ധേയരായവരെയും നാടിന് രൂപം നല്‍കിയ അടിസ്ഥാന ജനതയെയും ആദരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജി. വിവേക്, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജി. കൃഷ്ണകുമാര്‍, അഡ്വ. സുരേഷ് മത്തായി എന്നിവരും പങ്കെടുത്തു.

 

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…