ചെങ്ങന്നൂര്‍: സംസ്ഥാന ടൂറിസം വകുപ്പ് നവംബര്‍ 5ന് പാണ്ടനാട്ടില്‍ നടത്തുന്ന സിബിഎല്‍ (ചാംപ്യന്‍സ് ബോട്ട് ലീഗ്) വള്ളംകളിക്കായി ലോഗോ, പോസ്റ്റര്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് മത്സരം സംഘടിപ്പിക്കുന്നു.
തയാറാക്കിയ പോസ്റ്ററും ലോഗോയും cblcgnr@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ സീല്‍ ചെയ്ത കവറില്‍ സജി ചെറിയാന്‍ എംഎല്‍എയുടെ ഓഫിസിലോ ഒക്ടോബര്‍ 5 ആം തീയതി വൈകുന്നേരം 5 മണിക്ക് മുന്‍പായി ലഭിച്ചിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സജി ചെറിയാന്‍ എംഎല്‍എ, കണ്‍വീനര്‍ വി.ആര്‍. കൃഷ്ണതേജ (ജില്ലാ കലക്ടര്‍), പബ്ലിസിറ്റി ആന്‍ഡ് സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ജി.ശ്രീകുമാര്‍, കണ്‍വീനര്‍ ജി. വിവേക് എന്നിവര്‍ അറിയിച്ചു.
ഫോണ്‍: 94477 31716, 94479 56282, 0479 2450007.