▶️ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷന്‍ 13 മുതല്‍ 17 വരെ

4 second read
0
369

ചെങ്ങന്നൂര്‍ ▪️ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 17-ാമത് കണ്‍വന്‍ഷന്‍ 13 മുതല്‍ 17 വരെ ബഥേല്‍ അരമനയില്‍ നടക്കും.

‘എല്ലായ്‌പ്പോഴും നമ്മെ നടത്തുന്ന ദൈവം’ എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. 13-ാം തീയതി ചൊവ്വാഴ്ച നടത്തപ്പെടുന്ന വൈദീക ധ്യാനയോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ആമുഖ സന്ദേശം നല്‍കും. തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് ധ്യാനം നയിക്കും.

14-ാം തീയതി ബുധനാഴ്ച വൈകിട്ട് 5.30ന് ബഥേല്‍ മാര്‍ ഗ്രീഗോറിയോസ് അരമനപ്പള്ളിയില്‍ സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന് മാര്‍ പീലക്‌സിനോസ് നഗറിലേക്ക് സുവിശേഷ പ്രേഷിത റാലിയെ തുടര്‍ന്ന് മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ കുറിയാക്കോസ് മാര്‍ ക്ലീമീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിക്കും.

നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വര്‍ഗീസ് പുന്നൂസ് പ്രബോധന ശുശ്രൂഷ നിര്‍വ്വഹിക്കും.

15-ാം തീയതി ‘സ്‌നേഹക്കൂട്’ എന്ന പരിപാടിക്ക് പത്തനംതിട്ട പ്രകാശധാര പ്രിന്‍സിപ്പാള്‍ സിജി തോമസ് നേതൃത്വം നല്‍കും. വൈകിട്ട് പ്രബോധന ശുശ്രൂഷ ശ്രീമതി അനില എല്‍സ തോമസ് നിര്‍വ്വഹിക്കും.

16-ാം തീയതി വെള്ളിയാഴ്ച രാവിലെ കുടുംബധ്യാനം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് നിര്‍വ്വഹിക്കും. വൈകിട്ട് ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി പ്രബോധന ശുശ്രൂഷ നിര്‍വ്വഹിക്കും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് സമാപന സന്ദേശം നല്‍കും.

17ന് ശനിയാഴ്ച ഭദ്രാസന വിദ്യാര്‍ത്ഥി സംഗമം മാത്യൂസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫാ. സജി മേക്കാട്ട് & ടീം മോട്ടിവേഷന്‍ ക്ലാസ്സ് എടുക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് 65 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരുടെ സംഗമമായ ‘സത്സംഗം’ പരിപാടിയില്‍ ഗ്രേസ് ലാല്‍ ക്ലാസ്സ് എടുക്കും.

വിവിധ ദിനങ്ങളിലെ ധ്യാന ശുശ്രൂഷയ്ക്ക് ഫിലോക്‌സ് സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്, ഭദ്രാസന യുവജന പ്രസ്ഥാനം, എം.ജി. ഒ.സി. എസ്.എം, ബാലസമാജം, സംയുക്ത ഗായകസംഘം നേതൃത്വം നല്‍കും.

കണ്‍വന്‍ഷന്റെ ചെയര്‍മാനായി ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ജനറല്‍ കണ്‍വീനറായി ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ഡോ. ഫെലിക്‌സ് യോഹന്നാന്‍, ഫാ. മത്തായി സഖറിയ, റ്റി.വി വര്‍ഗീസ്, ബാബു അലക്‌സാണ്ടര്‍, റജി ജോര്‍ജ്, എബി കെ.ആര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഡോ. നൈനാന്‍ വി. ജോര്‍ജ്, പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ. തോമസ് വര്‍ഗീസ് കടവില്‍, കണ്‍വീനര്‍ റോബിന്‍ ജോ വര്‍ഗീസ്, ജോ. കണ്‍വീനേഴ്‌സ് ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്, ഫാ. ബിനു ജോയി, പ്രൊഫ. എ.ഒ വര്‍ഗീസ്, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ ഫാ. വിമല്‍ മാമ്മന്‍ ചെറിയാന്‍, കണ്‍വീനേഴ്‌സ് സജി പുഞ്ചമണ്ണില്‍, റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഫാ. ഡോ. റെന്നി തോമസ്, കണ്‍വീനര്‍ റെയ്ച്ചല്‍ രാജന്‍, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ഫാ. എബി സി. ഫിലിപ്പ്, കണ്‍വീനര്‍ റെയ്ച്ചല്‍ ചെറിയാന്‍, സ്‌റ്റേജ് & ലൈറ്റ്‌സ് കമ്മറ്റി ചെയര്‍മാന്‍ ഫാ. സുനില്‍ ജോസഫ്, കണ്‍വീനര്‍ പി. എസ്. അനിയന്‍, വര്‍ഷിപ്പ് കമ്മറ്റി കണ്‍വീനര്‍ ജോര്‍ജ് വര്‍ഗീസ്, മീഡിയ കമ്മറ്റി ചെയര്‍മാന്‍ ഫാ. പോള്‍സണ്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…