
ചെങ്ങന്നൂര്‍▪️ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ തളളിപ്പറഞ്ഞവരാണ് അഭിനവ ഗാന്ധിമാര്‍ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍
പറഞ്ഞു.
ഗാന്ധിജി ആദ്യമായി ചെങ്ങന്നൂരില്‍ എത്തിയതിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ ‘ഗാന്ധി മാര്‍ഗ്ഗത്തിലെ ചെങ്ങന്നൂര്‍’ എന്ന പരിപാടി എസ്എന്‍ഡിപി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാതെ രാഷ്ട്ര വിരുദ്ധ ശക്തികളെ ഇവര്‍ പ്രോല്‍സാഹിപ്പിക്കുകയാണ്. ഇന്ത്യ വളരാന്‍ പാടില്ല എന്ന നിലപാടിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നടപ്പിലാക്കിയത് മോദി സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ ശിഷ്യനും യംഗ് ഇന്ത്യ പത്രത്തിന്റെ പത്രാധിപരുമായ ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫിന്റെ മാതാപിതാക്കളെ കാണാനായിരുന്നു ഗാന്ധിജിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനം. കേരളത്തെ സംബന്ധിച്ച് വിസ്മരിക്കാന്‍ സാധിക്കാത്ത വ്യക്തിത്വമായിരുന്നു ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. മാറി മാറി ഭരച്ച സംസ്ഥാന സര്‍ക്കാറുകള്‍ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ലന്നും കുട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അദ്ധ്യക്ഷത വഹിച്ചു.
റോട്ടറി ഇന്‍ഫര്‍മേഷന്‍ ജില്ലാ ചെയര്‍മാന്‍ കെ.എം മാമ്മന്‍, ഓള്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന ട്രഷറര്‍ ഈപ്പന്‍ ചെറിയാന്‍, ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്‍, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ദേശിയ കൗണ്‍സില്‍ അംഗം കെ.എസ് രാജന്‍, ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാര്‍, മാന്നാര്‍ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്‍, ചെങ്ങന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, മനു കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.