
ചെങ്ങന്നൂര്‍▪️ ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ് രാജി വെച്ചു. മുന്‍ ധാരണ പ്രകാരമാണ് രാജി.
രാജി കത്ത് നഗരസഭ സെക്രട്ടറിക്ക് നല്‍കി. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നതോടെ പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കാനുള്ള തീയതി നിശ്ചയിക്കും.
അതു വരെ നിലവിലെ ഉപാധ്യക്ഷന്‍ ഗോപു പുത്തന്‍മഠത്തില്‍ ആക്ടിങ് ചെയര്‍മാനാകും.
കോണ്‍ഗ്രസിലെ തീരുമാന പ്രകാരം നഗരസഭ പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ സൂസമ്മ എബ്രഹാം ആയിരിക്കും അടുത്ത നഗരസഭാധ്യക്ഷയാകുക.
ഉപാധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടാകും. ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ മനീഷ് കീഴാമഠത്തില്‍ ഉപാധ്യക്ഷനാകും. ഇവരുടെ കാലയളവ് ഒരു വര്‍ഷമാണ്.
അവസാന രണ്ട് വര്‍ഷം ശോഭാ വര്‍ഗീസ് അധ്യക്ഷയും കെ. ഷിബുരാജന്‍ ഉപാധ്യക്ഷനുമാകും. രണ്ടര വര്‍ഷത്തിനുശേഷം സ്ഥിരംസമിതി അധ്യക്ഷന്‍മാരുടെ സ്ഥാനങ്ങള്‍ക്കും മാറ്റമുണ്ടാകും.
27 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ്-16, ബി.ജെ.പി-7, എല്‍ഡിഎഫ്-3, സ്വതന്ത്രന്‍-ഒന്ന് എന്നതാണ് കക്ഷിനില.
യുഡിഎഫിലെ നാലു കൗണ്‍സിലര്‍മാര്‍ കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗക്കാരാണ്. കോണ്‍ഗ്രസിന് 12 കൗണ്‍സിലര്‍മാരാണുള്ളത്. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളത്.