ചെങ്ങന്നൂര്‍▪️ ശബരിമല തീര്‍ത്ഥാടനകാലം തുടങ്ങിയെങ്കിലും ശരണവഴിയിലെ പ്രധാന റോഡായ മാര്‍ക്കറ്റ് റോഡും മാര്‍ക്കറ്റും കഴിഞ്ഞ ഒരു മാസമായി ഇരുട്ടിലായി.
നഗര ഹൃദയത്തിലെ പ്രധാന റോഡായ മാര്‍ക്കറ്റ് റോഡിലെ
ബഥേല്‍ ജംഗ്ഷന്‍ മുതല്‍ തെരുവ് വിളക്കുകള്‍ പൂര്‍ണമായും കത്താതായതോടെ റോഡിലൂടെ കാല്‍നടയാത്ര പോലും ദുസ്സഹമായി മാറി.
കടകള്‍ അടയ്ക്കുന്നതോടെ ഇരുട്ടിവാകുന്ന റോഡില്‍ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. ഇരുചക്രവാഹനങ്ങളില്‍ പോലും പോകാന്‍ ഭയമാണെന്ന് യാത്രക്കാര്‍ പറയുന്നു.
നഗരസഭ അധികാരികള്‍ ഇതൊന്നും കണ്ടതായ ലക്ഷണമേയില്ല. കൗണ്‍സിലര്‍മാരെല്ലാം രാത്രിയില്‍ ഇതു വഴി പോകുന്നുണ്ടെങ്കിലും ഇരുട്ടിലായ നഗരത്തെ കാണാന്‍ കഴിഞ്ഞില്ലേ എന്നാണ് യാത്രക്കാരും വ്യാപാരികളും ചോദിക്കുന്നത്.
സമീപത്തെ എല്ലാ നഗരങ്ങളിലും രാത്രികാലങ്ങളില്‍ വ്യാപാര മേഖല സജീവമായി നില്‍ക്കുമ്പോള്‍ ചെങ്ങന്നൂര്‍ നഗരത്തില്‍ സന്ധ്യമയങ്ങുന്നതോടെ കടകളെല്ലാം അടച്ചുപൂട്ടി വ്യാപാരികള്‍ സ്ഥലം വിടുന്ന സ്ഥിതിയാണ്.
നഗരത്തിന്റെ പലഭാഗങ്ങളിലും റോഡുകള്‍ ഇരുട്ടിലാകുമ്പോള്‍ വളരെ നേരത്തേ വ്യാപാരികള്‍ കടകള്‍ പൂട്ടുന്നതിന് നിര്‍ബന്ധിതരാകുകയാണ്. ജനങ്ങള്‍ വരാത്ത സാഹചര്യത്തില്‍ എന്തിനാണ് കടകള്‍ തുറന്ന് വൈദ്യുതി നിരക്കുകള്‍ നല്‍കുന്നതെന്നാണ് അവര്‍ പറയുന്നത്.
കടകള്‍ എല്ലാം അടയ്ക്കുന്നതോടെ നഗരം പൂര്‍ണമായും ഉറക്കത്തിലാകും എന്നത് ചെങ്ങന്നൂരിന്റെ മാത്രം പ്രത്യേകതയാണ്. നഗരത്തിന്റെ വികസനം തകരുന്ന നിലയിലായിട്ടും വ്യാപാരമേഖലയെ സജീവമാക്കാന്‍ നഗരസഭയ്ക്കും താല്‍പര്യമില്ല എന്നതാണ് സ്ഥിതി.
ശബരിമല തീര്‍ത്ഥാടനകാലത്ത് ഇനിയും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് നഗരസഭയ്ക്ക് ഒരു നീക്കവുമില്ല.
എത്രയും വേഗം തെരുവ് വിളക്കുകള്‍ തെളിച്ച് സഞ്ചാരയോഗ്യമാക്കണമന്ന് സിപിഎം ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ബ്രാഞ്ച് ആവശ്യപ്പെട്ടു. അടിയന്തിരമായി നഗരസഭ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ യോഗം തീരുമാനിച്ചു.