ചെങ്ങന്നൂര്‍: പാടശേഖരത്തിന്റെ നടുവിലെ നീരൊഴുക്ക് തോടിന് സമീപം ചാരായം വാറ്റിയ പ്രതി അറസ്റ്റില്‍.
ചെറിയനാട് അരിയുണ്ണിശ്ശേരി കിഴക്കുമുറി നെടുംതറയില്‍ പ്രശാന്തിനെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റ് ഓഫീസര്‍ ബി. സുനില്‍കുമാറും സംഘവും പിടികൂടിയത്.
30 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. ചെറിയനാട് അരിയുണ്ണിശ്ശേരി കിഴക്കും മുറിയില്‍ ആവണിപ്പാടത്തിന്റെ നടുവിലെ നീരൊഴുക്ക് തോടിന്റെ സമീപത്താണ് ചാരായം വാറ്റ് നടത്തിയത്.
സ്ഥലത്ത് നിന്നും ഓടിപ്പോയ രവിയെ രണ്ടാം പ്രതിയാക്കി കേസെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ ജോഷി ജോണ്‍, സിഇഒമാരായ പി. ആര്‍ ബിനോയ്, സി.കെ അനീഷ് കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.