
ചെങ്ങന്നൂര്‍ ▪️ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന ബാലസമാജത്തിന്റെ ഭദ്രാസന വാര്‍ഷിക സമ്മേളനം പിരളശ്ശേരി സെന്റ് ജോര്‍ജ് കാതോലിക്കേറ്റ് സിംഹാസന പള്ളിയില്‍ നടന്നു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ജോജി ജെയിംസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത സംവിധായകനും സിനിമ നടനുമായ എഴുത്തുകാരനുമായ രഞ്ജി പണിക്കര്‍ മുഖ്യ പ്രഭാഷണം നടത്തി.
നടനും സംവിധായകനുമായ ആര്‍.ജെ മാത്തുക്കുട്ടി ക്ലാസുകള്‍ നയിച്ചു .
മാര്‍ അത്താനാസിയോസ് സ്‌പെഷ്യല്‍ ചൈല്‍ഡ് പ്രൊജക്റ്റ് ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി അച്ചന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
പരിശുദ്ധ ബാവാ തിരുമേനിയുടെ ‘സഹോദരന്‍’ പദ്ധതിയില്ലേക്ക് ബാലസമാജം കുരുന്നുകള്‍ കൈതാങ് നല്‍കി . അഭിവന്ദ്യ തിരുമേനി സഭയുടെ വൈദിക ട്രസ്റ്റി ബഹു .ഡോ.തോമസ് വര്‍ഗീസ് അമയില്‍ അച്ചന് നല്‍കി.
സഭ വൈദിക ട്രസ്റ്റി ഡോ. തോമസ് വര്‍ഗീസ് അമയില്‍, ഭദ്രാസന സെക്രട്ടറി റവ. ഫാ.പി കെ കോശി, വികാരി ഫാ. തോമസ് വര്‍ഗീസ്, കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. ജിം ജോര്‍ജ്, ട്രസ്റ്റി മാത്യു വര്‍ഗീസ്, ഭദ്രാസന സെക്രട്ടറി നിയ അന്ന തോമസ് എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് ചെങ്ങന്നൂര്‍ ഭദ്രാസന ബാലസമാജത്തിന് ലഭിച്ചു. ഭദ്രാസന ബെസ്റ്റ് യൂണിറ്റ് അവാര്‍ഡ് ബുധനൂര്‍ സെന്റ് എലിയാസ് പള്ളിക്ക് ലഭിച്ചു. ഡിസ്ട്രിക് ഭദ്രാസന കേന്ദ്ര കലാമേളയില്‍ വിജയിച്ചവര്‍ക്കും സമ്മാനം നല്‍കി.
ദീപു ഉമ്മന്‍ മണിപ്പൂര്‍ കലാപം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഭദ്രാസനത്തിലെ വിവിധ ദേവാലയത്തില്‍ നിന്ന് 1000 വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഡിസ്ട്രിക് ഓര്‍ഗനൈസര്‍മാരായ ജോ, അലന്‍, ആന്‍സണ്‍, മെല്‍ബി, റിയ എന്നിവര്‍ പ്രസംഗിച്ചു