▶️ചെങ്ങന്നൂര്‍ ബൈപാസ്: സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കുന്നത് 12.04 ഏക്കര്‍ സ്ഥലം

0 second read
1
1,100

ചെങ്ങന്നൂര്‍▪️ നഗരത്തിലും എം.സി റോഡിലും നിലവില്‍ അനുഭവപ്പെടുന്ന ഗതാഗത തിരക്കിന് പരിഹാരമായി നിര്‍മ്മിക്കുന്ന ബൈപാസിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കുന്നത് 12.04 ഏക്കര്‍ (4.8739 ഹെക്ടര്‍) സ്ഥലം.

ചെങ്ങന്നൂര്‍, പുലിയൂര്‍ വില്ലേജുകളിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെട്ട ഏകദേശം 24.35 ഏക്കര്‍ (9.86 ഹെക്ടര്‍) ഭൂമിയാണ് ചെങ്ങന്നൂര്‍ ബൈപാസ് നിര്‍മ്മാണത്തിന് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത്.

24.35 ഏക്കര്‍ സ്ഥലത്തില്‍ 12.04 ഏക്കര്‍ സ്ഥലം മാത്രമാണ് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കുന്നത്. ബാക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലമാണ്.

റിംഗ് റോഡായി നിര്‍മ്മിക്കുന്ന ബൈപാസ് റോഡില്‍ എം.സി റോഡില്‍ കല്ലിശ്ശേരി മുതല്‍ മംഗലം, ശാസ്താംകുളങ്ങര, കെഎസ്ഇബി സബ്‌സ്‌റ്റേഷന്‍ വഴി എം.സി റോഡില്‍ ഐടിഎ ജംഗ്ഷന് സമീപം വരെ 4.94 കിലോമീറ്റര്‍ ദൂരമാണുള്ളത്.

എം.സി റോഡില്‍ ഹാച്ചറി മുതല്‍ തോട്ടിയാട്, മുല്ലേലില്‍ കടവ്, പേരിശ്ശേരി, കരുവേലിപ്പടി വഴി മുണ്ടന്‍കാവ് വരെ 5.52 കിലോമീറ്റര്‍ ദൂരവുമാണുള്ളത്.

12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിനായി പുരയിടങ്ങളില്‍ 12 മീറ്ററും പാടശേഖരങ്ങളില്‍ 18 മീറ്ററും വീതിയിലാണ് സ്ഥലമെടുക്കുന്നത്.

പദ്ധതി നിലവില്‍ വരുന്നതോടെ ചെങ്ങന്നൂര്‍ ടൗണിലൂടെയുള്ള ഗതാഗത സമയം കുറയ്ക്കുവാനാകും. കൂടാതെ ചെങ്ങന്നൂര്‍ പട്ടണത്തിലേക്ക് എല്ലാ ഭാഗത്തുനിന്നും ഉള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് മൂലം ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിലവില്‍ അനുഭവപ്പെടുന്ന വാഹനപ്പെരുപ്പവും അന്തരീക്ഷ മലിനീകരണവും ഗതാഗത തടസ്സവും ഉണ്ടാകുന്ന യാത്രാ സമയനഷ്ടവും കുറയ്ക്കുവാന്‍ കഴിയും.

അതേസമയം കായംകുളം എല്‍എ യൂണിറ്റ് സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലമെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി പദ്ധതി സ്ഥലം സന്ദര്‍ശിച്ച് സ്ഥലം ഉടമകളെ നേരില്‍ കാണുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

Load More Related Articles

Check Also

▶️വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി▪️ വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെടിനിര…