ചെങ്ങന്നൂര്‍ ▪️ സമഗ്ര ശിക്ഷാ കേരളം ചങ്ങാതികൂട്ടം പാട്ടും മേളവുമായി കശ്യപിന്റെ വീട്ടിലെത്തി.
ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസവും രക്ഷിതാക്കള്‍ക്കുള്ള കൈത്താങ്ങും ലക്ഷ്യം വച്ചുകൊണ്ട് ചെങ്ങന്നൂര്‍ ബി.ആര്‍.സി കിടപ്പിലായ എല്ലാ ഭിന്നശേഷി കുട്ടികളുടെയും വീട്ടില്‍ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു വരുന്നു.
ഇതിന്റെ ഭാഗമായി ചെങ്ങന്നൂര്‍ പുത്തന്‍കാവ് മെട്രോപോലിത്തന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കശ്യപ് സെറിബ്രല്‍ പാഴ്‌സി എന്ന രോഗവസ്ഥയില്‍ വീട്ടില്‍ തന്നെ കഴിയുന്ന കുട്ടിയാണ്.
ചങ്ങാതിക്കൂട്ടം കൂട്ടുകാര്‍ കശ്യപിന്റെ വീട്ടിലെത്തി കലാപരിപാടികള്‍ അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
മെട്രോപോലിത്തന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രഥമ അധ്യാപകന്‍ എബി അലക്‌സാണ്ടര്‍, അധ്യാപകരായ മാത്യൂസ് എബ്രഹാം, അജിത്ത് കെ. ചെറിയാന്‍, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം പ്രജിലിയ പി.ജി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സ് മഞ്ജു കുമാരി .വി, റീന .ടി, രേഷ്മ എസ് മറ്റ് സാമൂഹ്യപ്രവര്‍ത്തകര്‍ സഹപാഠികള്‍ എന്നിവര്‍ പങ്കെടുത്തു.