ചെങ്ങന്നൂര്‍: നവംബര്‍ 5ന് പാണ്ടനാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയോടനുബന്ധിച്ച് ചെങ്ങന്നൂരിന്റെ പെരുമ ലോകത്തിന് മുമ്പില്‍ വിളംബരം ചെയ്യുന്നതിന് വിപുലമായ കലാസാംസ്‌കാരിക മഹോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവന്‍വണ്ടൂരില്‍ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു.
സജി ചെറിയാന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി സജന്‍ അദ്ധ്യക്ഷത വഹിച്ചു.
പി.വി സജന്‍ ചെയര്‍മാന്‍ ആയും ബിനുമോന്‍ പി.എസ്സ് ജനറല്‍ കണ്‍വീനര്‍ ആയും തിരഞ്ഞെടുത്തു.